തൃശ്ശൂര്‍: തൃശ്ശൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും. വയനാട്ടില്‍ പൈലി വാദ്യാട്ടും മത്സരിക്കും. അതേസമയം രാഹുല്‍ ഗാന്ധി വന്നാല്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥി മാറിയേക്കുമെന്നും തുഷാര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയായാലും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. അച്ഛന്റെ അനുഗ്രഹത്തോടെയാണ് മത്സരിക്കുന്നതെന്നും തുഷാര്‍ പറഞ്ഞു.
നിലവില്‍ വയനാട്ടില്‍ മത്സരിക്കാന്‍ ബിജെപി ആവശ്യപ്പെട്ടിട്ടില്ലെന്നും തുഷാര്‍ വ്യക്തമാക്കി. മൊത്തം അഞ്ച് സീറ്റുകളാണ് ബിഡിജെഎസിനുണ്ടായിരുന്നത്. ഇതില്‍ മൂന്ന് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബാക്കിയുള്ള രണ്ട് സീറ്റുകളിലാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. പൈലി ബിഡിജെഎസ് വൈസ് പ്രസിഡന്റാണ്. എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വെക്കില്ലെന്നും തുഷാര്‍ പറഞ്ഞു.
Post Your Comments