ചേര്‍ത്തല: കേരളത്തിലെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷം എന്‍ഡിഎയ്ക്ക് അനുകൂലമാണെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും ഭൂരിപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്ക് കോണ്‍ഗ്രസ് പാടെ സീറ്റു നിഷേധിച്ചതിലൂടെ ആ വിഭാഗങ്ങള്‍ക്കുണ്ടാക്കിയ മുറിവ് ചെറുതല്ല. പിന്നാക്കക്കാര്‍ എന്തിന് ഈ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്ന ചോദ്യം ഏറെ പ്രസക്തമാണ്. യുഡിഎഫില്‍ മുസ്ലിം ലീഗിനാണ് ആധിപത്യം. മദ്ധ്യകേരളം കോണ്‍ഗ്രസിന് ഇന്ന് അന്യമായിക്കഴിഞ്ഞുവെന്നും തുഷാര്‍ പറഞ്ഞു.
Read Also: എന്ത് വിലകൊടുക്കേണ്ടി വന്നാലും ശരി ലൗ ജിഹാദ് അനുവദിക്കില്ല: ശിവരാജ് സിംഗ് ചൗഹാന്‍
പിന്നാക്കക്കാരെ ഒന്നടങ്കം ശത്രുവായി തുറന്ന പ്രഖ്യാപനം നടത്തിയതിലൂടെ കോണ്‍ഗ്രസിന്റെ ശേഷിച്ച സംഘടനാ പ്രസക്തി കൂടി കേരള രാഷ്ട്രീയത്തില്‍ നഷ്ടമായി. കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍ കാല്‍ശതമാനം പോലും ഭൂരിപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കാത്ത നടപടി തികച്ചും അപലപനീയമാണ്. ഭരണവിരുദ്ധവികാരം മുതലാക്കാന്‍ മുന്‍ അഴിമതിക്കഥകളുടെ കറമാറാത്ത പ്രതിപക്ഷത്തിന് എങ്ങനെ കഴിയും. ഇടതു ഭരണപരാജയങ്ങളെ തുറന്നുകാട്ടിയതും, ദേശീയ തലത്തിലേക്ക് അതെല്ലാം എത്തിച്ചതും എന്‍ഡിഎ ആണ്. യുഡിഎഫും പ്രതിപക്ഷവും ഇക്കാര്യത്തില്‍ വന്‍ പരാജയമായി.
എന്നാൽ നരേന്ദ്ര മോദിഭരണത്തിന്റെ ഒട്ടേറെ ആനുകൂല്യങ്ങള്‍ ഇന്ന് കേരളജനതക്ക് നേരിട്ട് ലഭിക്കുന്നുണ്ട്. അനുകൂല സാഹചര്യങ്ങള്‍ രാഷ്ട്രീയമായി മുതലാക്കാന്‍ എന്‍ഡിഎയ്ക്കായി. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരം എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലാണ്. വിജയവും എന്‍ഡിഎയ്ക്ക് തന്നെയാകുമെന്നും തുഷാര്‍ പറഞ്ഞു.
Post Your Comments