പോര്‍ബന്തര്‍: മയക്കുമരുന്നുമായി ഗുജറാത്തില്‍ 9 വിദേശികള്‍ പിടിയിലായി. ഇറാന് സ്വദേശികളാണ് പിടിയിലായത്. പോര്‍ബന്തര്‍ തീരത്തോട് ചേര്‍ന്ന് കടലില്‍ . ഇന്ത്യന്‍ കോസ്റ്റ് ഗാഡ്, മറൈന്‍ ടാസ്ക് ഫോഴ്സ്, ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡ് എന്നിവരുടെ സംയുക്ത സംഘമാണ് മയക്ക് മരുന്ന് സംഘത്തെ വലയിലാക്കിയത്.
നാല് ബാഗുകളിലായി 100 കിലോയോളം തൂക്കം വരുന്ന ഹെറോയിനാണ് പിടിയിലായത്. ക്കിസ്ഥാന് തീരത്ത് നിന്നാവും ഇവ ബോട്ടില്‍ കയറ്റിയതെന്നാണ് സംശയം . പ്രതികള്‍ പിടിയിലാവും എന്ന് ഉറപ്പായതോടെ ബോട്ടിന് ബോംബിട്ടു. ഇതിനെ തുടര്‍ന്ന് രേഖകളെല്ലാം നഷ്ടപ്പെട്ടു. ഇറാന് സ്വദേശികളാണെന്ന് പൊലീസിനോട് പ്രതികള്‍ പറഞ്ഞെങ്കിലും ഇത് വിശ്വാസത്തില്‍ എടുത്തിട്ടില്ല.
ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വന്‍ മയക്കുമരുന്ന് കടത്ത് സംഘത്തെ പിടികൂടിയത്.
Post Your Comments