കുവൈറ്റ് സിറ്റി : വിദേശ തൊഴിലാളികളുടെ എണ്ണം കുറച്ച് കുവൈറ്റ്. തൊഴിലാളികളില്‍ കൊഴിഞ്ഞുപോക്ക് ഉണ്ടായത് ഫിലിപ്പൈന്‍സില്‍ നിന്നാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക് ആണ് കണക്കുകള്‍ പുറത്തു വിട്ടത്.ജനസംഖ്യ ക്രമീകരണം, തൊഴിലില്ലായ്മ നിര്‍മാര്‍ജ്ജനം, സ്വദേശി വല്‍ക്കരണം തുടങ്ങിയ വിഷയങ്ങളില്‍ കുവൈത്ത് സ്വീകരിച്ചു വരുന്ന നടപടികള്‍ വിദേശികളുടെ കൊഴിഞ്ഞുപോക്കിന് കാരണമായതായാണ് വിലയിരുത്തപ്പെടുന്നത്.
രാജ്യത്തെ ഫിലിപ്പൈന്‍ തൊഴിലാളികളുടെ എണ്ണം 243,400 ല്‍ നിന്ന് 216,200,ആയാണ് കുറഞ്ഞത്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 27000 ഫിലിപ്പിനോകള്‍ കുവൈറ്റ് വിട്ടതായാണ് ഇത് സൂചിപ്പിക്കുന്നത് .
ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യക്കാരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 889,000ഇന്ത്യക്കാരാണ് കുവൈത്തില്‍ പ്രവാസം നയിക്കുന്നത്. 484,000 പേരുമായി ഈജിപ്ത് രണ്ടാം സ്ഥാനത്തും 271,000 തൊഴിലാളികളുമായി ബംഗ്ലാദേശ് മൂന്നാം സ്ഥാനത്തും തുടരുന്നു.
Post Your Comments