KeralaLatest News

വെസ്റ്റ് നൈല്‍ വൈറസ്; ആദ്യ പരിശോധനാ ഫലം ഇന്ന്

മലപ്പുറം: വെസ്റ്റ് നൈല്‍ വൈറസ് പക്ഷികളിലും മൃഗങ്ങളിലും പടര്‍ന്നിട്ടുണ്ടോയെന്ന് ഇന്നറിയാം. ആദ്യ പരിസോധനാ ഫലമാണ് ഇന്ന് പുറത്ത് വരുന്നത്. കൊതുകുകളിലെ രക്തപരിശോധന പുറത്ത് വരും എന്ന സൂചനയും ലഭ്യമാണ് .പനി ബാധിച്ച് വേങ്ങര സ്വദേശി ആറ് വയസുകാരന്‍ മുഹമ്മദ് ഷാന്‍ മരിച്ചിരുന്നു. പക്ഷികളില്‍ നിന്നും ക്യുലക്സ് കൊതുകുകള്‍ വഴിയാണ് വെസ്റ്റ് നൈല്‍ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. വെസ്റ്റ് നൈല്‍ വൈറസ് പടര്‍ന്നിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. വൈറസ് ബാധ കണ്ടെത്താന്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനയുടെ ഫലമാണ് ഇന്ന് വരുന്നത്. മരിക്കുന്നതിനും ഒരാഴ്ച മുമ്പാണ് കുട്ടിയില്‍ രോഗം സ്ഥിരീകരിച്ചത്. കോട്ടയ്ക്കല്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് രോഗം വെസ്റ്റ് നൈല്‍ പനി ആണെന്ന് തിരിച്ചറിഞ്ഞത്. പക്ഷികളില്‍ നിന്ന് കൊതുക് വഴിയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഈ പനി പകരില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button