നരിക്കുനി: ഭക്ഷ്യവിഷബാധ മൂലം രണ്ടര വയസ്സുകാരൻ മരിച്ച സംഭവത്തിൽ മൂന്നു കിണറുകളിലെ വെള്ളത്തിന്റെ പരിശോധനഫലം പുറത്ത്. വരന്റെയും വധുവിന്റെയും വീട്ടിലെയും ഒരു കേറ്ററിങ് സ്ഥാപനത്തിലെയും വെള്ളത്തിൽ ‘വിബ്രിയോ കോളറ’ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.
അതേസമയം ഭക്ഷ്യവിഷബാധയുണ്ടായി മരിച്ച കുട്ടിക്കും ചികിത്സയിലുണ്ടായിരുന്നവർക്കും കോളറയുടെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ ഭയക്കേണ്ടതില്ലെന്നാണ് ആരോഗ്യവിഭാഗം പറയുന്നത്. ഒരാഴ്ച മുമ്പാണ് വിവാഹ വീട്ടിൽ നിന്ന് യമീനെന്ന രണ്ടര വയസുകാരൻ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. കൂടാതെ 10 പേർക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു.
Read Also : അറവുമാലിന്യം തള്ളുന്ന ക്വട്ടേഷൻ സംഘം അറസ്റ്റിൽ
നരിക്കുനി പഞ്ചായത്ത് ആരോഗ്യ വിഭാഗം എച്ച്.ഐ നാസറിന്റെ നേതൃത്വത്തിൽ ശനിയാഴ്ച കുണ്ടായി പ്രദേശത്തെ കിണറുകളിൽ ക്ലോറിനേഷൻ നടത്തി. പ്രദേശത്ത് അടിയന്തര ജാഗ്രത നിർദേശം നൽകി.
തിളപ്പിച്ചാറിയ വെള്ളമെ കുടിക്കാവൂ എന്നും നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറി.
Post Your Comments