ചെന്നൈ : തമിഴ്നാടിന് ഏറെ ആശ്വാസം പകർന്ന് പുതിയ കോവിഡ് പരിശോധന ഫലം. നിസാമുദ്ദീനിൽ നിന്നെത്തിയ 961 പേര്‍ക്കും കൊവിഡ് ബാധയില്ല, ഫലം നെഗറ്റീവ്. 1630 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചതെന്നും 33 പേരുടെ ഫലം കൂടി വരാനുണ്ടെന്നും അധികൃതർ അറിയിച്ചു.
Also read : ലോഡ്ജില്‍ മുറി ലഭിച്ചില്ല, പത്തുദിവസമായി ഗുഹയില്‍ താമസിക്കുകയായിരുന്ന ചൈനക്കാരൻ വനം വകുപ്പിന്റെ പിടിയിൽ
അതേസമയം കൊവിഡ് രോഗികളിൽ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരെ ഇനി മുതൽ പ്രത്യേകമായി എടുത്ത് പറയില്ലെന്ന തമിഴ്നാട് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. രോഗവ്യാപനത്തെ വർഗീയവത്കരിക്കുന്നതിൽ അര്‍ത്ഥമില്ലെന്ന നിലപാടിലാണ് സർക്കാർ. രാജ്യത്തെ കൊവിഡ് രോഗബാധയുടെ പ്രധാന വ്യാപന സ്ത്രോസ്സായി ഡൽഹി സാമൂദിനിൽ നടന്ന തബ്ലീഗ് സമ്മേളനം മാറുകയും ഇതേ ചൊല്ലി സമൂഹമാധ്യമങ്ങളിലും മറ്റുമായി ചേരിപ്പോര് ആരംഭിക്കുകയും ചെയ്തതോടെയാണ് തമിഴ്നാട് സർക്കാർ ഈ നിലപാട് സ്വീകരിച്ചിരിച്ചത്.
Post Your Comments