Latest NewsNewsIndia

കൊച്ചിയിൽ കൊറോണ വൈറസ് ബാധ സംശയിച്ചിരുന്ന 30 പേരുടെയും പരിശോധന ഫലം പുറത്ത്

കൊച്ചി: കൊച്ചിയിൽ കൊറോണ വൈറസ് ബാധ സംശയിച്ചിരുന്ന 30 പേരുടെയും പരിശോധന ഫലം പുറത്തു വന്നു. 30 പേരുടെയും പരിശോധന ഫലം നെഗറ്റീവ് ആണ്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് 30 പേരുടെയും സാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചത്. ജില്ലയില്‍ നിലവില്‍ മൂന്ന് പേര്‍ മാത്രമാണ് കൊറോണ സ്ഥിരീകരിച്ച്‌ ചികിത്സയില്‍ കഴിയുന്നത്.

കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി. നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. അതിനിടെ ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയ 21 വിദ്യാര്‍ത്ഥികള്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ലെന്നും പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ മുന്‍കരുതലിന്റെ ഭാഗമായി ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരും.

ALSO READ: കോവിഡ് 19 രോഗബാധയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരത്ത് 3 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിയന്ത്രങ്ങള്‍ കടുപ്പിച്ചു. ബീച്ചുകള്‍, ഷോപ്പിംഗ് മാളുകള്‍, പാര്‍ക്കുകള്‍, ജിംനേഷ്യങ്ങള്‍, ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങിയവ താത്കാലികമായി അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കും. തലസ്ഥാനത്ത് കനത്ത ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. അതേസമയം നാളെ മുതല്‍ കേരള സര്‍വകലാശാല ഡിഗ്രി പരീക്ഷകള്‍ ആരംഭിക്കുകയാണ്. ഇത് വിദ്യാര്‍ത്ഥികളിലും, രക്ഷിതാക്കളിലും ഒരുപോലെ ആശങ്ക പടര്‍ത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button