റോ സാപുഷ്പങ്ങള്‍ എല്ലാവര്‍ക്കും വളരെ ഇഷ്ടവും വീടുകളില്‍ വളര്‍ത്താന്‍ അതീവ താല്‍പര്യവും ഉണര്‍ത്തുന്ന ഒരു ചെടിയാണ്. ഇന്ന് ഏതൊരു വീട്ടിലും ചെന്നാലും അവരുടെ പൂന്തോട്ടത്തില്‍ ഒരു റോസാച്ചെടി കാണാതിരിക്കില്ല. പ്രത്യേകിച്ച് സ്ത്രീകള്‍ക്കാണ് ചെടികളോട് വലിയ പ്രിയമുളളത്.അന്ന് വെച്ച് ഒരിക്കലും ചെയികളെ സ്ത്രീകളുടെ കുത്തക ആക്കണ്ട. പുരുഷന്‍മാരും ചെടിയെ സ്നേഹിക്കുന്നതില്‍ ഒരു തെറ്റുമില്ല. നമ്മുടെ വിട്ടുമുറ്റത്തുളള റോസ ഇപ്പോള്‍ ഉളളതിനേക്കാള്‍ നല്ല ആരോഗ്യവനായി നല്ല പൂവിട്ട് വസന്തം പരത്തണോ. അതിന് ഒരു വഴിയുണ്ട്.
ആദ്യമായി റോസയുടെ ഒരു തണ്ട് എടുക്കുക. അതിന് ശേഷം അതില്‍ നിലവില്‍ പച്ചപ്പായി നില്‍ക്കുന്ന ഇലകളെല്ലാം അടര്‍ത്തി കളയുക. ശേഷം ഒരു ഉരുളക്കിഴങ്ങ് എടുക്കുക. എന്നിട്ട് ഉരുളക്കിഴങ്ങില്‍ റോസയുടെ തണ്ട് ഉറപ്പിച്ച് നിര്‍ത്താവുന്ന വിധം ദ്വാരമിടുക. ഒരു കാര്യം ശ്രദ്ധിക്കണം. തണ്ട് ഇളകി പോകാത്ത വിധം ബലമായി ഉറപ്പിച്ച് നിര്‍ത്താവുന്ന വിധമായിരിക്കണം ദ്വാരം ഇടേണ്ടത്.
അത് കഴിഞ്ഞ് റോസയുടെ തണ്ട് ഉരുളക്കിഴങ്ങിന്‍റെ ദ്വാരത്തില്‍ ഉറപ്പിക്കുക. ഉറപ്പിക്കുമ്പോള്‍ ശ്രദ്ധിക്കണം. തല തിരിച്ച് ഉറപ്പിക്കരുത്.അത് കഴിഞ്ഞ് ഒരു ചെടിച്ചട്ടിയില്‍ പകുതിയോളം മണ്ണിടുക. അതിന് ശേഷം ഉരുളക്കിഴങ്ങില്‍ ഉറപ്പിച്ച റോസതണ്ട് അവിടെ നാട്ടുക. വീണ്ടും ബാക്കി നില്‍ക്കുന്ന ചെടിച്ചട്ടിയുടെ ഭാഗം കൂടി മണ്ണിട്ട് മൂടി ഉരുളക്കിഴങ്ങ് ചെടിച്ചട്ടിയുടെ ഏകദേശം മധ്യഭാഗത്തായി വരുന്ന വിധമാക്കുക. അതു കഴിഞ്ഞ് ഒരു പ്ലാസ്റ്റിക്ക് കുപ്പി യോജ്യമായത് എടുത്ത് അടിവശം മുറിച്ച് മാറ്റിയതിന് ശേഷം റോസ തണ്ടിനെ മറക്കുക. എന്നിട്ട് ആ റോസയെ ഒന്ന് പരിപാലിച്ച് നോക്കൂ.. പൂത്തുലഞ്ഞ് റോസപ്പൂവിന്‍റെ വസന്തമാകും നിങ്ങളുടെ വീടിന്‍റെ ഉദ്യാനം.
Post Your Comments