Life StyleHome & Garden

സ്ഥലം കുറവാണോ ബാല്‍ക്കണിയിലൊരുക്കാം പൂന്തോട്ടം

പലനിറത്തിലുള്ള പൂക്കള്‍ വിടര്‍ന്ന് സൗരഭ്യം പരത്തുന്ന പൂന്തോട്ടം… അതെന്നും വീടിനൊരു അഴകാണ്. എന്നാല്‍ ചെടികള്‍ നടാന്‍ മുറ്റത്ത് സ്ഥലമില്ലെന്നതാണ് പരാതി. എന്നാല്‍ അത്തരം പരിഭവങ്ങള്‍ക്കിനി പ്രസക്തിയില്ല. ഇത്തിരി മനസുവെച്ചാല്‍ ബാല്‍ക്കണിയും ടെറസുമൊക്കെ പൂന്തോട്ടമാക്കി മാറ്റാം.

ബാല്‍ക്കണിയില്‍ ചെടികള്‍ നടുമ്പോള്‍ ഒരുപാട് ചെറിയ ചട്ടികള്‍ വയ്ക്കുന്നതിനേക്കാള്‍ നല്ലത് വലിയ പൂച്ചെട്ടികള്‍ വെക്കുന്നതാണ്. വെറുതേ ചെടികള്‍ വാരിവലിച്ച് നട്ടിട്ട് കാര്യമില്ല. അതിനാല്‍ തന്നെ ചെടികള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവ ബാല്‍ക്കണിയില്‍ നടാന്‍ അനുയോജ്യമാണോ എന്ന കാര്യം ശ്രദ്ധിക്കണണം. ചട്ടികള്‍ക്കു പകരം ഉപയോഗശൂന്യമായ പോട്ടുകളും കുപ്പികളും ഉപയോഗിക്കാം. നല്ലപോലെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണ് പൂന്തോട്ടത്തിനു വേണ്ടി തെരഞ്ഞെടുക്കേണ്ടത്. വെളിച്ചം കുറവുള്ള സ്ഥലമാണെങ്കില്‍ ഇന്‍ഡോര്‍ പ്ലാന്റ്സ് ഉപയോഗിക്കാം. എല്ലാ കാലാവസ്ഥകളിലും വളരുന്ന രീതിയിലുള്ള ചെടികളാണ് അനുയോജ്യം.

ALSO READ: കീശ കാലിയാകാതെ പൂന്തോട്ടം മനോഹരമാക്കാം; ഇതാ ചില വിദ്യകള്‍

എപ്പോഴും വാടാതെ നില്‍ക്കുന്ന ചെടികള്‍ നട്ട് ബാല്‍ക്കണി ഗാര്‍ഡനിംഗ് ആരംഭിക്കാം. വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്ന പച്ചപ്പ് ഇവ നല്‍കും. പിന്നീട് ഏറെക്കാലം നിലനില്‍ക്കുന്ന പൂക്കള്‍ ദിവസങ്ങളോളം വാടാതെ നില്‍ക്കുന്ന തരത്തിലുള്ള ചെടികള്‍ തെരഞ്ഞടുക്കാം.

ചെടികള്‍ ആവശ്യമായ രീതിയില്‍ നനയ്ക്കുകയും ആവശ്യത്തിനുള്ള വളം നല്‍കുകയും ചെയ്യണം. ചുമരില്‍ തട്ടുകളായി പലവിധ ചെടികള്‍ വളര്‍ത്താം. വേര്‍ട്ടിക്കല്‍ ചുമരുകളില്‍ ഒഴിഞ്ഞ ബോട്ടിലുകള്‍, ജാറുകള്‍, പിവിസി പൈപ്പുകളുടെ ചെറിയ ഭാഗങ്ങള്‍ എന്നി വ ഉപയോഗിച്ചും ചെടികള്‍ നടാന്‍ സ്ഥലമൊരുക്കാം.

ALSO READ:  ഇനി സ്ഥലപരിമിതി പ്രശ്‌നമേയല്ല, വീട്ടിലൊരുക്കാം വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button