Latest NewsNewsIndia

കാശ്മീർ താഴ്‌വരയ്ക്ക് മാറ്റുകൂട്ടാൻ ഇനി ടുലിപ്സ് ഗാർഡനും! സന്ദർശകർക്ക് ഇന്ന് മുതൽ പ്രവേശനം

ജമ്മു കാശ്മീരിലെ പൂകൃഷിയും, വിനോദസഞ്ചാരവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2007 ലാണ് ടുലിപ്സ് ഗാർഡൻ നിർമ്മിച്ചത്

ശ്രീനഗർ: ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്സ് ഗാർഡൻ ഇന്ന് സന്ദർശകർക്കായി തുറക്കും. ഇതോടെ, കാശ്മീരിന്റെ താഴ്‌വരകൾക്ക് കൂടുതൽ ഭംഗി പകരാൻ ടുലിപ്സ് ഗാർഡനും ഉണ്ടായിരിക്കും. ലോകപ്രശസ്തമായ ദാൽ തടാകത്തിനും, സബർവാൻ കുന്നുകൾക്കും ഇടയിലാണ് ടുലിപ്സ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്. ഏകദേശം 30 ഹെക്ടർ വിസൃതിയിലാണ് ഈ ഗാർഡൻ വ്യാപിച്ചുകിടക്കുന്നത്. 73 ഇനങ്ങളിലായി 17 ലക്ഷത്തിലധികം പൂക്കളാണ് ഗാർഡനിൽ ഒരുക്കിയിരിക്കുന്നത്. പതിനായിരക്കണക്കിന് വിനോദസഞ്ചാരികൾ ഈ പ്രദേശം സന്ദർശിക്കാറുണ്ട്. എല്ലാ വർഷവും മാർച്ച് മാസത്തിലാണ് ടുലിപ്സ് ഗാർഡൻ സഞ്ചാരികൾക്കായി തുറന്നുനൽകാറുള്ളത്.

ജമ്മു കാശ്മീരിലെ പൂകൃഷിയും, വിനോദസഞ്ചാരവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2007 ലാണ് ടുലിപ്സ് ഗാർഡൻ നിർമ്മിച്ചത്. നൂറുകണക്കിന് ഉദ്യാനപാലകർ രാപ്പകൽ അധ്വാനിച്ചാണ് ഈ പൂന്തോട്ടം സമയബന്ധിതമായി പൂർത്തിയാക്കിയത്. കാശ്മീരിലെ നീണ്ട ശൈത്യ കാലത്തിനുശേഷം ആദ്യം വിടരുന്ന പൂക്കളിൽ ഒന്നാണ് ടുലിപ്സ്. ഏപ്രിൽ അവസാനം വരെ ഇവ പൂത്തുലഞ്ഞ് നിൽക്കും. ഇത്തവണ പൂന്തോട്ടം കൂടുതൽ വർണ്ണാഭമാക്കാൻ മസ്കരി, സൈക്ലമെൻസ് എന്നിവയും നട്ടുപിടിപ്പിച്ചിട്ടുണ്ട്. പരമാവധി ഒരു മാസം വരെയാണ് പൂന്തോട്ടം പൊതുജനങ്ങൾക്കായി തുറന്നുനൽകാറുള്ളത്. ഇക്കാലയളവിൽ നിരവധി വിനോദസഞ്ചാരികൾ പ്രദേശത്ത് എത്തിച്ചേരാറുണ്ട്.

Also Read: ലോക്സഭാ തിരഞ്ഞെടുപ്പ് 2024: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക യോഗം ചേരും

shortlink

Related Articles

Post Your Comments

Related Articles


Back to top button