പണ്ടുകാലത്തെപ്പോലെ വിശാലമായ വീടും പറമ്പുമൊന്നും ഇന്നില്ല. പലപ്പോഴും പൂന്തോട്ടവും മറ്റും ഒരുക്കാന്‍ വീടിലെ സ്ഥലപരിമിതി തന്നെയാണ് പ്രശ്‌നമായി വരിക.
എന്നാല്‍ പരിമിതമായ സ്ഥലത്തും മനോഹരമായ പൂന്തോട്ടം ഒരുക്കാം. എങ്ങനെയെന്നല്ലേ? അതിനുള്ള ഉത്തരമാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ്. മതിലില്‍ ഒരുക്കുന്ന പൂന്തോട്ടം എന്ന് വെര്‍ട്ടിക്കല്‍ ഗാര്‍ഡനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാനാവും. വീടിന്റെ പുറം ചുമരില്‍ മുതല്‍ അകത്തളത്തില്‍ വരെ പരീക്ഷിക്കാവുന്ന ഒരു പൂന്തോട്ടമാണിത്. ഒരു സ്‌ക്വയര്‍ ഫീറ്റില്‍ പത്തു മുതല്‍ പതിനഞ്ച് ചെടികള്‍ വരെ ഇത്തരത്തില്‍ വയ്ക്കാന്‍ സാധിക്കും എന്നതാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനെ വേറിട്ടതാക്കുന്നത്.
പ്രത്യേകം തയാറാക്കിയ ഫ്രെയിമുകള്‍ മതിലില്‍ ഉറപ്പിച്ച് ചെടിച്ചട്ടികള്‍ ഇതിലേക്ക് ഇറക്കിവെച്ചാണ് ചെടികള്‍ നടുന്നത്. ചിലപ്പോള്‍ മതിലില്‍ തന്നെ ചെടിനടാനുള്ള പ്രതലം സജ്ജമാക്കിക്കൊണ്ടാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ തയ്യാറാക്കുന്നത്. പോളി പ്രൊപ്പിലിന്‍ നിര്‍മ്മിതമായ നിരവധി മോഡ്യൂളുകള്‍ ചേര്‍ത്തു വെച്ച് ആവശ്യാനുസരണം വലിപ്പമേറിയ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ വാളുകള്‍ സൃഷ്ടിക്കാന്‍ സാധിക്കും.
ALSO READ: അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ മതി അടുക്കള മനോഹരമായി സൂക്ഷിക്കാം
സിങ്കോണിയം, ഫിലോഡെന്‍ഡ്രോണ്‍, ബ്രോമിലിയാര്‍ഡ്‌സ്, റിയോ, ഡ്രസീനിയ, ക്ലോറോഫൈറ്റം, അസ്പരാഗസ് ഫേണ്‍സ്, ബോസ്റ്റോണ്‍ ഫേണ്‍സ് തുടങ്ങിയ ചെടികളാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകളില്‍ നടാന്‍ അനുയോജ്യം. ചെടികളുടെ ഇലകള്‍ക്ക് നല്ല നിറം ലഭിക്കാനായി ഇവയുടെ ചുവട്ടില്‍ ഓര്‍ഗാനിക്ക് ന്യൂട്രിയന്റ്സ് ഇട്ടുകൊടുക്കാം. പൂക്കള്‍ ദിവസങ്ങളോളം വാടാതെ നില്‍ക്കുന്ന ചെടികളും വിവിധ നിറങ്ങളിലുള്ള ഇലച്ചെടികളുമൊക്കെയാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനിലേക്ക് അനുയോജ്യമായത്.
മതിലില്‍ മാത്രമല്ല, വരാന്ത, ബാല്‍ക്കണി , സ്വീകരണമുറി എന്നിവിടങ്ങളിലൊക്കെ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഒരുക്കാം. നേരിട്ടു സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളാണ് ഇതിനു പറ്റിയ ഇടങ്ങള്‍. വീടിനുള്ളില്‍ നടുമുറ്റത്തിന്റെ ഭിത്തികളിലും ഇവ ഒരുക്കാം. മുറിയ്ക്കുള്ളില്‍ വായുസഞ്ചാരം കൂട്ടാനും, ചൂടുകൂടുന്ന കാലാവസ്ഥയില്‍ തണുപ്പ് നിറയ്ക്കാനും വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ സഹായിക്കും.
Post Your Comments