മലയാളികളുടെ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറിവേപ്പിലയുടെ സാന്നിദ്ധ്യം. സ്വാദിനും മണത്തിനും മാത്രമല്ല, സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഇതേറെ നല്ലതാണ്. കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ പല രോഗങ്ങള്‍ക്കും ഇത് ഉത്തമമാണ്. പണ്ട് കാലങ്ങളില്‍ വീട്ടുപറമ്പില്‍ തന്നെ അത്യാവശ്യം പച്ചക്കറികളും കറിവേപ്പും ഒക്കെ ഉണ്ടാകും. എന്നാല്‍ ഇന്ന് കറിവേപ്പില അടക്കം വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. കറിവേപ്പ് നട്ടാല്‍ കിളിര്‍ക്കുന്നില്ലെന്ന് പരാതി പറയുന്നവരും കുറവല്ല. എന്നാല്‍ ഇനി വീട്ടിലും കറിവേപ്പ് തഴച്ചു വളരും. ചില പൊടിക്കൈകള്‍ ചെയ്താല്‍ മതി.
വളര്‍ച്ച മുരടിയ്ക്കുന്നതും ഇലകളില്‍ പ്രാണികളും പുഴുക്കളുമെല്ലാം വളരുന്നതുമാണ് കറിവേപ്പ് നടുമ്പോള്‍ ഉണ്ടാകുന്ന പ്രധാന പ്രശ്‌നം. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് കഞ്ഞിവെള്ളം. തലേന്നുള്ള കഞ്ഞിവെള്ളം ഇലകളില്‍ തളിച്ചു കൊടുക്കുന്നതും ചെടിയുടെ ചുവട്ടില്‍ ഒഴിക്കുന്നതുമെല്ലാം കറിവേപ്പ് തഴച്ചു വളരാന്‍ സഹായിക്കും.
മത്തി പോലുളള മീനുകളുടെ വേസ്റ്റുകളും മീന്‍ കഴുകിയ വെള്ളവും കറിവേപ്പിനു താഴെ ഇടുന്നതും ഇവ നല്ലപോലെ വളരാന്‍ സഹായിക്കും. മുട്ടത്തൊണ്ടും കറിവേപ്പിലയ്ക്കു നല്ലൊരു വളം തന്നെയാണ്. മുട്ടത്തൊണ്ട് പൊടിച്ച് കറിവേപ്പിന്റെ ചുവട്ടില്‍ ഇട്ടുകൊടുക്കുന്നത് ഏറെ ഉത്തമമാണ്.
കറിവേപ്പില്‍ നിന്നും ഇല പൊട്ടിയ്ക്കുമ്പോഴും ഏറെ ശ്രദ്ധ വേണം. ഇത് തണ്ടായി ഒടിച്ചെടുക്കുകയാണ് വേണ്ടത്. അല്ലാതെ ഓരോ അല്ലി ഇലകളായല്ല, ഒടിച്ചെടുക്കേണ്ടത്. തണ്ടൊടിച്ചെടുക്കുമ്പോള്‍ പുതിയ മുള വരികയും ഇത് ചെടിയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. കറിവേപ്പിന്റെ കുരു മുളപ്പിച്ച് ചെടിയുണ്ടാക്കുന്നതാണ് ഏറെ നല്ലത്. ഇത് കൂടുതല്‍ നന്നായി ചെടി വളരാന്‍ സഹായിക്കും. തൈ വാങ്ങി വച്ചു വളര്‍ത്തുന്നതിനേക്കാള്‍ കുരു മുളപ്പിച്ച് കറിവേപ്പു വളര്‍ത്തുന്നതാണ് കൂടുതല്‍ നല്ലതെന്നര്‍ത്ഥം.
ALSO READ: അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ മതി അടുക്കള മനോഹരമായി സൂക്ഷിക്കാം
കടലപ്പിണ്ണാക്കും ചാണകവുമെല്ലാം കറിവേപ്പിന്റെ വളര്‍ച്ചയ്ക്കു പറ്റിയ വളങ്ങളാണ്. ഇത് വെളളത്തില്‍ കലര്‍ത്തി കടയ്ക്കല്‍ ഒഴിയ്ക്കാം. ഇതുപോലെ ചാരം കടയ്ക്കല്‍ ഇടുന്നത് ഇതിന്റെ ഇലകളെ സംരക്ഷിയ്ക്കാന്‍ നല്ലതാണ്. ചാരം കറിവേപ്പിന്റെ തണ്ടില്‍ തൊടാതെ തൊട്ടു താഴെ അല്‍പ്പം മാറ്റി വേണം ഇടാന്‍.
Post Your Comments