KeralaLatest News

വെള്ളാപ്പള്ളിയെ വിമർശിച്ച് വിഎം സുധീരൻ; പ്രതിഷേധിച്ച് യോഗത്തിൽ നിന്ന് പുറത്തിറങ്ങി സുഗതൻ

വെള്ളാപ്പള്ളിക്കെതിരായ വിഎം സുധീരന്റെ വിമര്‍ശനത്തില്‍ പ്രതിഷേധിച്ച് ഡി.സുഗതൻ. വെള്ളാപ്പള്ളിയുടേത് വിശ്വാസ്യത നഷ്ടപ്പെട്ട മനുഷ്യന്റെ വിലാപമെന്നായിരുന്നു സുധീരൻ വിമർശിച്ചത്. അച്ഛന്‍ സിപിഎമ്മിന്റെ കൂടെയും മകന്‍ ബിജെപിയുടെ കൂടെയുമാണ്. കേസുകളില്‍ നിന്ന് രക്ഷപ്പെടാനാണ് ഈ ലൈനെന്നും വി.എം.സുധീരന്‍ പറയുകയുണ്ടായി. ഇതോടെ വെള്ളാപ്പള്ളിയെ ചീത്തപറയുന്നിടത്ത് താന്‍ ഇരിക്കേണ്ട കാര്യമില്ലെന്ന് സുഗതന്‍ പ്രതികരിക്കുകയായിരുന്നു. ഡി. സുഗതന്‍ ഇറങ്ങിപ്പോയ വാര്‍ത്താസമ്മേളനത്തിനു പിന്നാലെ ചേര്‍ന്ന ആലപ്പുഴ ഡിസിസി യോഗത്തിലും വി.എം സുധീരനും പൊട്ടിത്തെറിക്കുകയുണ്ടായി. പാര്‍ട്ടിയില്‍ ഒറ്റുകൊടുക്കുന്ന യൂദാസുകളുണ്ടെന്നും, സിപിഎമ്മിനെയും ബിജെപിയെയും സഹായിക്കുന്നവാണ് ഇക്കൂട്ടരെന്നും സുധീരന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button