കൊച്ചി: സിറോ മലബാർ സഭയിലെ വ്യാജരേഖ വിവാദവുമായി ബന്ധപെട്ടു പുതിയ പരാതി നൽകുമെന്നു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. വ്യാജ രേഖാ ഉണ്ടാക്കിയവരെ കണ്ടു പിടിക്കാനാണ് പരാതി നൽകാൻ ഉദ്ദേശിച്ചത്. സിനഡ് നിർദ്ദേശപ്രകാരമായിരുന്നു നടപടിയെന്നും ബിഷപ് ജേക്കബ് മാനത്തോടത്തിനേയും ഫാദർ പോൾ തേലക്കാടിനെയും പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കാൻ അപേക്ഷ നൽകുമെന്നും ജോർജ് ആലഞ്ചേരി പറഞ്ഞു.
കഴിഞ്ഞ ദിവസം കൂടിയ വൈദിക സമിതി ബിഷപ്പിനെതിരെ പരാതി നൽകിയത് സഭയുടെ പേര് കളങ്കപ്പെടുത്താനാണെന്നും പരാതി നൽകിയ സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു. ബിഷപ്പ് ജേക്കബ് മനത്തോടത്തും ഫാദർ പോൾ തേലക്കാട്ടും വ്യാജരേഖാ കേസിൽ പ്രതികളായ സാഹചര്യത്തിലും, കേസ് പിൻവലിക്കാനുള്ള സമ്മർദ ശ്രമങ്ങൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായിറ്റുമാണ് അടിയന്തര യോഗം വിളിച്ചത്.
Post Your Comments