മികച്ച പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ അക്ഷയ്കുമാറിന്റെ ചരിത്ര സിനിമയാണ് കേസരി. മാര്‍ച്ച് 21 ന് തിയ്യറ്ററില്‍ എത്തിയ സിനിമയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. 21.50 കോടി രൂപയാണ് റിലീസ് ദിനത്തില്‍ തന്നെ ചിത്രം നേടിയത്. കേസരി വന്‍ കളക്ഷന്‍ സ്വന്തമാക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ കരുതുന്നതും. എന്നാല്‍ എല്ലാ പ്രതൂക്ഷകളെയും കാറ്റില്‍ പറത്തി ചിത്രം മുഴുവന്‍ ഓണ്‍ലൈനില്‍ ലീക്കായി എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
തമിള്‍റോക്കേഴ്‌സ് വെബ്‌സൈറ്റാണ് കേസരി സിനിമയും ലീക്ക് ചെയ്തിരിക്കുന്നത്. ചിത്രം ഓണ്‍ലൈനില്‍ ലീക്കായത് ബോക്‌സ് ഓഫീസ് പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. സാരാഗഡി യുദ്ധത്തില്‍ പതിനായിരത്തോളം വരുന്ന അഫ്ഗാന്‍ പട്ടാളക്കാരോട് പോരാടിയ ഹല്‍വിദാര്‍ ഇഷാര്‍ സിംഗ് ആയാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്. അഫ്ഘാന്‍ പോരാളികളുമായുള്ള യുദ്ധത്തില്‍ 36-ാം സിഖ് റെജിമെന്റിനെ നയിക്കുന്ന കഥാപാത്രമാണ് ഇത്.
1897-ലാണ് പതിനായിരത്തോളം അഫ്ഗാന്‍ പോരാളികളോട് 21 സിഖ് സൈനികര്‍ പോരാടിയ സാരാഗഡി യുദ്ധം നടക്കുന്നത്. എക്കാലത്തെയും ധീരമായ പോരാട്ടത്തിന്റെ കഥയാണ് ‘കേസരി’ പറയുന്നത്. പരിണീതി ചോപ്രയാണ് ഹവില്‍ദാര്‍ ഇഷാന്‍ സിംഗിന്റെ ഭാര്യയുടെ വേഷത്തില്‍ എത്തുന്നത്. അനുരാഗ് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Post Your Comments