ഹൈദരാബാദ്; ആന്ധ്രയിലെ വിശാഖപട്ടത്തെ രാസനിര്‍മ്മാണ ഫാക്ടറിയിലുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ മരിച്ചവരുടെ കുടുംബത്തിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന്‍ റെഡ്ഡി ഒരുകോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു, വാതകം ശ്വസിച്ച് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളോടെ വെന്റിലേറ്ററില്‍ ചികിത്സയിലുള്ളവര്‍ക്ക് 10 ലക്ഷം രൂപയും അടിയന്തിരമായി അനുവദിയ്ക്കുമെന്നാണ് വ്യക്തമാക്കിയത്.
കൂടാതെ ചികിത്സക്കായി രണ്ട്, മൂന്ന് ദിവസംകൂടി ആശുപത്രിയില്‍ ചികിത്സ തുടരേണ്ടവര്‍ക്ക് ഒരു ലക്ഷം രൂപയും പ്രാഥമിക പരിശോധനയ്ക്ക് ശേഷം ആശുപത്രി വിട്ടവര്‍ക്ക് 25,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി ജഗന്മോഹന്‍ റെഡ്ഡി അറിയിച്ചു,, വാതക ചോര്‍ച്ച ബാധിച്ച ഫാക്ടറിക്ക് ചുറ്റുമുള്ള കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതവും കന്നുകാലികളെ നഷ്ടപ്പെട്ടവര്‍ക്ക് 20,000 രൂപ വീതവും നഷ്ടപരിഹാരമായി അനുവദിയ്ക്കുമെന്നും വ്യക്തമാക്കി.
കൂടാതെ വിശാഖപട്ടണത്തെ ആര്‍.ആര്‍ വെങ്കിടാപുരത്തെ എല്‍ജി പോളിമെര്‍ ഫാക്ടറിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ 11 പേരാണ് ഇതുവരെ മരണപ്പെട്ടത്, വിഷവാതകം ശ്വസിച്ച നൂറിലേറേ പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫാക്ടറിക്ക് സമീപത്തുള്ള ഗ്രാമങ്ങളില്‍നിന്ന് 3000 പേരെ അധികൃതര്‍ ഒഴിപ്പിച്ചിരുന്നു,
എന്നാൽ അതേസമയം വാതക ചോര്‍ച്ച ഉണ്ടായത് എങ്ങിനെ എന്ന് അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റിയെ നിയോഗിച്ചതായും ജഗന്മോഹന്‍ റെഡ്ഡി പറഞ്ഞു, വിശാഖപട്ടണത്തെ വിഷവാതക ദുരന്തം രാജ്യത്തെ നടുക്കിയിരുന്നു.
Post Your Comments