വടകര: താന്‍ ഇന്നു വരെ കൊലക്കേസില്‍ പ്രതിയായില്ലെന്ന് കെ. മുരളീധരന്‍. വടകരയില്‍ തന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംസാരിക്കവെയാണ് കെ മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്.
അക്രമരാഷ്ട്രീയമാണ് വടകരയിലെ പ്രചരണ വിഷയമെന്നുറപ്പിച്ച് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പി.കെ കുഞ്ഞാലിക്കുട്ടിയാണ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. മുരളീധരന്‍ പ്രവര്‍ത്തകരുടെ ആവേശം നിറഞ്ഞ സ്വീകരണമേറ്റ് വാങ്ങിയാണ് കണ്‍വെന്‍ഷന്‍ വേദിയിലെത്തിയത്. അക്രമ രാഷ്ട്രീയത്തിലൂന്നിയായിരുന്നു നേതാക്കളുടെ പ്രസംഗം.
നന്‍മയും തിന്‍മയും തമ്മിലുള്ള പോരാട്ടമാണ് വടകരയിലേതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഎം സുധീരന്‍ മുഖ്യാതിഥി ആയിരുന്നു. നിലവിലെ എംപിയുടെ വികസന നേട്ടങ്ങളൊന്നും തന്നെ പ്രസംഗത്തിലുയര്‍ന്നില്ല. താനൊരു കൊലയാളിയല്ലെന്ന് കെമുരളീധരന്‍ പറഞ്ഞു. വടകരയില്‍ പി ജയരാജനാണ് കെ മുരളീധരന്റെ എതിരാളി. സംസ്ഥാനത്ത് കനത്ത പോരാട്ടം നടക്കുന്ന മണ്ഡലമാണ് വടകര.
Post Your Comments