ബെംഗളൂരു : 1800 കോടി രൂപ ബിജെപി കേന്ദ്ര നേതാക്കള്‍ക്ക് കോഴ നല്‍കിയതായുള്ള ആരോപണം തള്ളി കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി.എസ്. യെദിയൂരപ്പ. താന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട രേഖകളും വാര്‍ത്തകളും അടിസ്ഥാന രഹിതമാണെന്നും യെദിയൂരപ്പ വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആണ് ബിജെപിക്കെതിരെ വൻ അഴിമതിയാരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വത്തിനും നേതാക്കള്‍ക്കുമായി യെദിയൂരപ്പ 1,800 കോടിയുടെ കോഴപ്പണം നല്കിയെന്നു “കാരവന്’ എന്ന ഇംഗ്ലീഷ് മാഗസിനാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
Post Your Comments