ലണ്ടന്‍: ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദിയെ താമസിപ്പിക്കുന്നത് ‘ഹെര്‍ മജസ്റ്റീസ്’ ജയിലിലെന്ന് സൂചന. ഏറ്റവും തിരക്കും കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്നതുമായ ജയിലാണിത്. ദക്ഷിണ-പടിഞ്ഞാറന്‍ ലണ്ടനില്‍ സ്ഥിതി ചെയ്യുന്ന ഈ ജയില്‍ ഇംഗ്ലണ്ടിലെ തന്നെ അതീവസുരക്ഷാ പ്രശ്നങ്ങളുള്ള ബി കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതാണ്.
1800 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി കടന്നു കളഞ്ഞ മോദിയെ 17 മാസങ്ങള്‍ക്കു ശേഷം ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജാമ്യപേക്ഷ നല്‍കിയെങ്കിലും വീണ്ടും മുങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് വെസ്റ്റ് മിനിസ്റ്റര്‍ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. നീരവ് മോദിയെ മാര്‍ച്ച് 29 വരെ കസ്റ്റഡിയില്‍ വിട്ടു.
ജയിലില്‍ നീരവ് മോദിയുടെ സഹതടവുകാരില്‍ കൈമാറ്റം പ്രതീക്ഷിച്ചു കഴിയുന്ന പാക് കുറ്റവാളി ജാബിര്‍ മോട്ടിയും ഉണ്ട്. മയക്കുമരുന്ന് കേസുകളിലെ പ്രതികളെ കൂടുതലായി പാര്‍പ്പിച്ചിരിക്കുന്ന ഹെര്‍ മജസ്റ്റീസ് ജയിലില്‍ കടുത്ത മാനസികപ്രശ്നങ്ങളുള്ള തടവുകാരുമുണ്ടെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.
Post Your Comments