ലണ്ടൻ: വ്യവസായി നീരവ് മോദിയ്ക്ക് വീണ്ടും തിരിച്ചടി. നാടുകടത്തുന്നതിന് എതിരെ നീരവ് മോദി സമർപ്പിച്ച ഹർജി യുകെ ഹൈക്കോടതി തള്ളി. സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ അനുമതി തേടിയുള്ള ഹർജിയാണ് കോടതി തള്ളിയത്. അതേസമയം, നാടുകടത്തിലിനെതിരെ നീരവ് മോദിക്ക് ഇനി യൂറോപ്യൻ മനുഷ്യാവകാശ കോടതിയെ സമീപിക്കാനാകും.
പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പിലെ മുഖ്യപ്രതിയാണ് നീരവ് മോദി. പിഎൻബി അഴിമതി പുറത്തുവരികയും വിവിധ ഏജൻസികൾ അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെ നീരവ് മോദി ഇന്ത്യ വിടുകയായിരുന്നു. 2018 ലാണ് നീരവ് മോദി ബ്രിട്ടനിലേക്ക് രക്ഷപ്പെട്ടത്. തെക്ക്-കിഴക്കൻ ലണ്ടനിലെ വാൻഡ്സ്വർത്ത് ജയിലിലാണ് നിലവിൽ നീരവ് മോദി കഴിയുന്നത്.
Read Also: അഴിമതി കേസുകളിൽ സാഹചര്യ തെളിവുകൾ വച്ച് ശിക്ഷ വിധിക്കാം: സുപ്രധാന വിധിയുമായി സുപ്രീം കോടതി
Post Your Comments