മുംബൈ: 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട പിടികിട്ടാപ്പുള്ളിയായ വിവാദ വജ്ര വ്യാപാരി നീരവ് മോദിയുടെ 250 കോടിരൂപയുടെ ആസ്തി കണ്ടുകെട്ടി. ഹോങ്കോങ്ങിലെ വിവിധ കമ്പനികൾ വഴി നിക്ഷേപിച്ചിരുന്ന ബാങ്ക് നിക്ഷേപം, രത്നങ്ങൾ, വജ്രാഭരണങ്ങൾ എന്നിവയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ കണ്ടുകെട്ടിയത്. ഇതോടെ നീരവ് മോദിയുടെ കണ്ടുകെട്ടിയ ആസ്തിയുടെ ആകെ മൂല്യം 2,650 കോടിയായി.
Read Also: ബാങ്ക് ഓഫ് ബറോഡ: കടപ്പത്രങ്ങൾ ഉടൻ പുറത്തിറക്കും
അതേസമയം, ബ്രിട്ടനിലെ ജയിലിലാണ് നീരവ് മോദി. സി.ബി.ഐയും ഇ.ഡിയും അന്വേഷിക്കുന്ന കേസുകളിൽ ബാങ്ക് വായ്പ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കൽ കേസുകളുമാണ് നീരവ് മോദിക്കും അമ്മാവൻ മെഹുൽ ചോക്സിക്കുമെതിരെയുള്ളത്. ആകെ 13,000 കോടി രൂപയുടെ തട്ടിപ്പാണ് മുംബൈയിലെ പഞ്ചാബ് നാഷനൽ ബാങ്കിന്റെ ബ്രാഡി ഹൗസ് ശാഖയിൽനിന്ന് ഇരുവരും ചേർന്ന് നടത്തിയത്. 2018ലാണ് ഇവർ ഇന്ത്യ വിട്ടത്.
Post Your Comments