കൊച്ചി: ചെയ്യാത്ത തെറ്റിന് കഞ്ചാവ് കേസില്‍ കുടുങ്ങി ഒരു യുവാവ് കുവെെറ്റിലെ ജയിലഴിക്കുളളില്‍ കഴിയാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു വര്‍ഷമാകുന്നു. മാതാപിതാക്കാള്‍ക്ക് നൊമ്പരമായി ആ മകന് ഇതുവരെ മോചിപ്പിക്കപ്പെട്ടിട്ടില്ല. നായരമ്പലം സ്രാമ്പിക്കൽ ക്ലീറ്റസിെൻറ മകൻ ജോമോൻ ( 24) ആണ് ഈ ദുരിതത്തില്‍ പെട്ടിരിക്കുന്നത്.ഏജന്റുമാര്‍ ചതിക്കുകയായിരുന്നു.കുവെെറ്റില്‍ ജോലി തരപ്പെടുത്തിയെന്നും പറഞ്ഞ് നെടുമ്പാശേരിയില്‍ നിന്ന് ഒരു ബാഗുമായി ഏജന്റുമാര്‍ ജോമോനെ കയറ്റി അയക്കുകയായിരുന്നു.
എന്നാല്‍ എയര്ർപോര്ട്ടില് വെച്ച് യുവാവ് പിടിയിലായി. ഇപ്പോൾ മർകസി സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നാണ് അറിയുന്നത്. കസ്റ്റഡിയിലായ ശേഷം ജോമോൻ വിളിച്ചപ്പോഴാണ് ഏജൻറുമാർ ചതിച്ചത് വീട്ടുകാർ അറിഞ്ഞത്. മണ്ണാർക്കാട് സ്വദേശികളായ ഫൈസൽ, അബ്ദുൽസലാം എന്നിവരാണ് യുവാവിനെ ചതിച്ചത്. ഇവര്‍ പിന്നീട് മയക്ക് മരുന്ന് കേസിലെ പ്രധാനകണ്ണികളാണെന്ന് തെളിയുകയും ചെയ്തു. വിവരങ്ങളെല്ലാം ഉൾപ്പെടുത്തി പ്രധാനമന്ത്രിക്കും എക്സൈസിനും നോർക്കയിലും ഇന്ത്യൻ എംബസിയിലും പരാതി നൽകിയതായി പിതാവ് പറഞ്ഞു. എന്നാൽ, ഒരുവർഷം കഴിഞ്ഞിട്ടും മകൻ നിരപരാധിയാണെന്ന് തെളിയിക്കാനാകുന്നില്ല.
മത്സ്യത്തൊഴിലാളിയായ ക്ലീറ്റസിെൻറ രണ്ടുമക്കളിൽ ഇളയവനാണ് ജോമോൻ. ഐ.ടി.ഐ പഠനത്തിന് ശേഷമാണ് കുടുംബത്തിന് താങ്ങാവാൻ ഗൾഫിലേക്ക് പോകാനുളള ശ്രമത്തിനിടെയാണ് ഏജന്റുമാര്‍ ചതിച്ചത്.
Post Your Comments