KeralaNattuvarthaLatest News

ഇളയ മകന്റെ അനുസരണക്കേടില്‍ മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു

വടക്കഞ്ചേരി: 17കാരനായ ഇളയ മകന്റെ അനുസരണക്കേടില്‍ മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു. വള്ളിയോട് പൂക്കാട് ബാബുവിന്റെ ഭാര്യ സ്വപ്നയാണ് (37) വിഷയില കഴിച്ച്‌ ജീവനൊടുക്കിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഇളയ മകന്റെ അനുസരണയില്ലാത്ത സ്വഭാവത്തില്‍ ഇരുവരും ഇടക്കിടെ വഴക്കിടാറുണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കും വഴക്കുണ്ടായി.

വഴക്ക് മൂത്ത് 17 വയസുള്ള മകന്‍ വീട്ടുസാധനങ്ങള്‍ നശിപ്പിച്ച്‌ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതിന്റെ മനോവിഷമത്തിൽ രാത്രിയോടെ സ്വപ്ന വിഷയില കഴിക്കുകയായിരുന്നു. ബംഗളൂരുവില്‍ ജോലിയുള്ള മൂത്ത മകന്‍ സിബിനെ ഇക്കാര്യം വിളിച്ചറിയിച്ചു. മകൻ ഉടൻ അയല്‍വാസികള്‍ക്ക് വിവരം നല്‍കി. ഇവരെത്തി ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഭര്‍ത്താവ് ബാബു വീട്ടിൽ ഉണ്ടായിരുന്നില്ല. ഹോട്ടല്‍ ജോലിയുമായി തൃശൂര്‍ പട്ടിക്കാടായിരുന്നു.വടക്കഞ്ചേരി പൊലീസ് മേല്‍നടപടി സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button