ന്യൂഡൽഹി: കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ആര്‍എസ്എസ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ദേശീയനേതൃത്വം നിർണായക ഇടപെടൽ നടത്തുമെന്നാണ് ആർഎസ്എസിന്റെ ആവശ്യം. നിലവിലെ ചർച്ചകൾ ബിജെപിയുടെ സാധ്യതകൾ ഇല്ലാതാക്കുന്നതാണെന്ന് ആര്‍എസ്എസ് പറയുന്നു. പ്രധാന നേതാക്കളെ കേരളത്തിൽ സ്ഥാനാർഥികളാക്കണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടു. കെ. സുരേന്ദ്രനും ശോഭാ സുരേന്ദ്രനും പ്രധാന മണ്ഡലങ്ങൾ നൽകണമെന്നും പ്രധാന നേതാക്കളെ കേരളത്തിൽ സ്ഥാനാർഥികളാക്കണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടു.
എന്നാല്‍ പത്തനംതിട്ട സീറ്റില്‍ ഇപ്പോഴും പാര്‍ട്ടിയില്‍ അടിപിടി തീര്‍ന്നിട്ടില്ല. പത്തനംതിട്ട കിട്ടിയില്ലെങ്കിൽ മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. ഇതിനെ ആർഎസ്എസ് നേതൃത്വം എതിർക്കുന്നു. ജനറൽ സെക്രട്ടറിമാർ മത്സര രംഗത്തുനിന്നു മാറി നിൽക്കുന്നതു ശരിയായ പ്രവണതയല്ലെന്ന് ആർഎസ്എസ് ബിജെപിയെ അറിയിച്ചു.എന്നാല്‍ ഇതേ സീറ്റിനു വേണ്ടി പി.എസ്. ശ്രീധൻപിള്ള വാദിക്കുന്നത് ബിജെപിയെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. .ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞ കെ.സുരേന്ദ്രനു പത്തനംതിട്ട കൊടുക്കണമെന്ന് അണികളുടേയും അഭിപ്രായം.
Post Your Comments