രാജ്യത്ത് ബിജെപി തേരോട്ടം സാധ്യമാക്കാനൊരുങ്ങി ബിജെപി. തമിഴ്നാട്ടിലും അസമിലും ബംഗാളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. കമല്‍ഹാസനെതിരെ ബി.ജെ.പി വനിതാ മോര്‍ച്ച നേതാവ് വാനതി ശ്രീനിവാസന്‍ മത്സരിക്കും. നടി ഖുഷ്ബുവിന് തൗസന്റ്ലൈറ്റ്സ് മണ്ഡലമാണ് ലഭിച്ചത്. തൗസന്റ് ലൈറ്റ്സില്‍ ഡി.എം.കെയുടെ ഡോ.എന്‍.ഏഴിലനാണ് ഖുശ്ബുവിന്റെ മുഖ്യ എതിരാളി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ എല്‍. മുരുഗന്‍ ധര്‍മ്മപുരത്തും മുതിര്‍ന്ന നേതാവ് എച്ച്.രാജ കാരൈക്കുടിയിലും വൈസ് പ്രസിഡന്റും മുന്‍ ഐ.പി.എസ് ഓഫീസറുമായ കെ. അണ്ണാമലൈ ആരവക്കുറിച്ചിയിലും ഇന്നലെ ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ എം.എല്‍.എ ഡോ. പി. ശരവണന്‍ മധുരയിലും മത്സരിക്കും.
Read Also: നാലു വോട്ടിനു വേണ്ടി നിലപാട് മാറ്റി; ഒടുവിൽ വിശ്വാസികൾക്ക് മുന്നിൽ മുട്ട്കുത്തി പിണറായി സർക്കാർ
പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിനായി ഇന്നലെ ബി.ജെ.പി പ്രഖ്യാപിച്ച 65 പേരുടെ പട്ടികയില്‍ കേന്ദ്ര മന്ത്രി ബബുല്‍ സുപ്രിയോ, എം,പിമാരായ ലോക്കറ്റ്ചാറ്റര്‍ജി, സ്വപന്‍ ദാസ് ഗുപ്‌ത, നിസിത് പ്രമാണിക് എന്നിവരും ഉള്‍പ്പെടുന്നു . മൂന്നാം ഘട്ടത്തിലേക്കുള്ള 27പേരുടെയും നാലാം ഘട്ടത്തിലേക്കുള്ള 38 പേരുടെയും പട്ടികയാണ് ഇന്നലെ പ്രഖ്യാപിച്ചത്. അസാമില്‍ മൂന്നാം ഘട്ടത്തിലേക്കുള്ള 17 സ്ഥാനാര്‍ത്ഥികളെയും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് ഇന്നലെ പ്രഖ്യാപിച്ചു.
Post Your Comments