കണ്ണൂര്‍: നാലു വോട്ടിനുവേണ്ടി വര്‍ഗീയ ശക്തികളോട് സി.പി.എം കൂട്ടുകൂടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി- സി.പി.എം ധാരണയുണ്ടെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോന്നി ഉപതെരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രനോട് മത്സരിച്ചാണ് സി.പി.എം വിജയിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Also : ബാലശങ്കറിന്റേത് സീറ്റു കിട്ടാത്തതിലുള്ള വികാര പ്രകടനം, ഇതിന് മറുപടി പറയാനില്ലെന്ന് കെ.സുരേന്ദ്രന്‍
മുന്നണിയിലെ സീറ്റു വിഭജനത്തിന്റെ ഭാഗമായാണ് കുറ്റ്യാടി വിട്ടു കൊടുത്തത്. അതിനെതിരെ വികാരം ശക്തമായപ്പോള്‍ ഇത്തവണ സീറ്റ് വിട്ടുനല്‍കാം എന്ന് കേരള കോണ്‍ഗ്രസ് പറഞ്ഞു. അവര്‍ ഉദാരമായ രീതി സ്വീകരിക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു. വാളയാറില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടികളുടെ അമ്മ ധര്‍മ്മടത്തു മത്സരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ആര്‍ക്കും മത്സരിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വാളയാര്‍ കേസില്‍ സര്‍ക്കാരിനു മന:സ്സാക്ഷിക്കുത്തില്ലെന്നും അമ്മയുടെ വികാരത്തോടൊപ്പം നിന്ന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അവര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കേസ് സിബിഐയ്ക്കു വിട്ടത്. കുടുംബത്തെ വേദനിപ്പിക്കാന്‍ ഒരിക്കലും സര്‍ക്കാര്‍ ആഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments