Latest NewsKeralaIndia

സന്നിധാനത്ത് അയ്യപ്പഭക്തനെ പൊലീസ് മർദ്ദിച്ച് അവശനാക്കിയ സംഭവം; ഗണേഷിനേറ്റത് ഗുരുതര പരിക്ക്

ഗണേഷിനെ നിലത്തിട്ടു ക്രൂരമായി മർദ്ദിക്കുകയും ജനനേന്ദ്രിയത്തിൽ ചവിട്ടുകയുമായിരുന്നു.

പമ്പ : സന്നിധാനത്ത് അയ്യപ്പഭക്തനെ പൊലീസ് മർദ്ദിച്ച് അവശനാക്കിയ സംഭവത്തിൽ പ്രതിഷേധം പുകയുന്നു. ചങ്ങനാശ്ശേരി സ്വദേശി ഗണേശനെ ആണ് പൊലീസ് മർദ്ദിച്ചത്. നടപ്പന്തലിൽ ഇരിക്കുന്ന അയ്യപ്പ ഭക്തരെ പൊലീസ് ഇറക്കിവിടാൻ ശ്രമിച്ചതിനെതിരെ ഗണേശൻ പ്രതികരിച്ചു. തുടർന്ന് ഇദ്ദേഹത്തെ വിളിച്ചു കൊണ്ടു പോയി മർദ്ദിക്കുകയായിരുന്നു. സംഭവം ഷൂട്ട് ചെയ്യാൻ ശ്രമിച്ച മാധ്യമ സംഘത്തിനു നേരേയും എസ്.പി തട്ടിക്കയറി. എസ്.പി സുജിത് മർദ്ദിച്ചുവെന്നാണ് റിപ്പോർട്ട്. ഗണേഷിനെ നിലത്തിട്ടു ക്രൂരമായി മർദ്ദിക്കുകയും ജനനേന്ദ്രിയത്തിൽ ചവിട്ടുകയുമായിരുന്നു.

ഗണേശനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിനു ഗുരുതരമായ പരിക്കാണ് ഏറ്റിട്ടുള്ളതെന്നാണ് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പോലീസ് ആംബുലൻസ് പോലും നിഷേധിച്ചതായാണ് ഭക്തർ ആരോപിക്കുന്നത്. ഏഴുവയസ്സുവരെ സംസാരിക്കാതിരുന്ന ഗണേശൻ പതിവായി എല്ലാ വർഷവും മലചവിട്ടുമായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. സംസാര ശേഷി തിരിച്ചു കിട്ടിയതിനു ശേഷമാണ് മുടങ്ങാതെ ഗണേശൻ മല ചവിട്ടാറുണ്ടായിരുന്നത്. .

സന്നിധാനത്ത് അയ്യപ്പഭക്തനെ മർദ്ദിച്ച് അവശനാക്കിയ എസ്.പിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് വിശ്വഹിന്ദു പരിഷദ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button