KasargodKeralaNattuvarthaLatest NewsNews

കാസർ​ഗോഡ് പൊലീസിനെ ആക്രമിച്ച പ്രതി അറസ്റ്റിൽ

ആലൂർ സ്വദേശി മുന്ന എന്ന മുനീറാണ് പൊലീസ് പിടിയിലായത്

കാസർഗോഡ്: കാസർഗോഡ് അണംകൂരിൽ പൊലീസിന് നേരെ ആക്രമണം നടത്തിയ പ്രതി പിടിയിൽ. ആലൂർ സ്വദേശി മുന്ന എന്ന മുനീറാണ് പൊലീസ് പിടിയിലായത്.

ബാറിൽ മദ്യപിച്ച് ബഹളം വെച്ച മുനീർ പൊലീസിനെ ആക്രമിക്കുകയായിരുന്നു. കാസർ​ഗോഡ് ടൗൺ എസ് ഐ വിഷ്ണു പ്രസാദ്, ഡ്രെവർമാരായ സജിത്ത്, സനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബാബുരാജ് എന്നിവർക്ക് ഇയാളുടെ ആക്രമണത്തിൽ പരുക്കേറ്റു.

Read Also : 3 സംസ്ഥാനങ്ങളിൽ ബിജെപിക്ക് മുന്നേറ്റം, പഞ്ചാബിൽ കോൺഗ്രസിന് തിരിച്ചടി: സർവ്വേ ഫലങ്ങൾ പുറത്ത്

നിരവധി കേസുകളിൽ പ്രതിയാണ് മുനീറെന്ന് പൊലീസ് പറഞ്ഞു. ബാറിൽ വെച്ച് മദ്യപിച്ച് ബഹളം വെക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിനെ ഇയാൾ അക്രമിക്കുകയായിരുന്നു. കാർ തകർത്ത് കാറിന്റെ വൈപ്പർ ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ച മുനീറിനെ ബലം പ്രയോഗിച്ചാണ് പൊലീസ് കീഴടക്കിയത്.

പരിക്കേറ്റ പൊലീസുകാർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും, പൊലീസുകാരെ അക്രമിച്ചതിനും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button