Latest NewsKerala

പാലക്കാട് സ്വദേശിയായ അയ്യപ്പഭക്തൻ കുഴഞ്ഞു വീണു മരിച്ചു, തിക്കിലും തിരക്കിലും ഇതുവരെ മരിച്ചത് നാല്‌ പേർ

ശബരിമല : പമ്പത്രിവേണിയിൽ അയ്യപ്പഭക്തൻ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് മുതലമട സ്വദേശി മനോജ് കുമാർ ആണ് മരിച്ചത്. 49 വയസ്സായിരുന്നു. ഇതോടെ ശബരിമലയിൽ കുഴഞ്ഞു വീണു മരിച്ചവരുടെ എണ്ണം നാലായി. ഇക്കുറി ഇതുവരെ കണ്ടിട്ടില്ലാത്ത തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. നിയന്ത്രണങ്ങൾ ഒരുക്കുന്നതിൽ അധികൃതരുടെ പ്ലാനുകൾ പാളിയതോടെ, വെള്ളം പോലും കിട്ടാതെ 8 വയസുകാരിയടക്കം മരിച്ച ദാരുണമായ സംഭവങ്ങൾ ശബരിമലയിൽ അരങ്ങേറി.

ക്യൂകളിൽ 14 മണിക്കൂറിൽ അധികം കാത്തുനിന്ന് പലർക്കും സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന സാഹചര്യം ഉണ്ടായി. അപ്പാച്ചിമേട്ടില്‍ 8 വയസുകാരി കുഴഞ്ഞ് വീണ് മരിച്ചത് കുടിക്കാൻ വെള്ളം പോലും കിട്ടാതെ ആണെന്ന വിവരങ്ങൾ പുറത്തു വന്നത് സർക്കാരിനെയും പ്രതിക്കൂട്ടിൽ ആക്കിയിരുന്നു. ദര്‍ശനത്തിനെത്തിയ തമിഴ്‌നാട് സ്വദേശിനിയാണ് ശബരിമലയിൽ കുഴഞ്ഞു വീണ് മരിച്ചത്. അതേസമയം, കുട്ടി ഹൃദ്രോഗിയാണെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

കഴിഞ്ഞ ദിവസവും പെരുനാട് കൂനംകരയിൽ അയ്യപ്പ ഭക്തൻ കുഴഞ്ഞു വീണു മരിച്ച സംഭവം ഉണ്ടായി. തമിഴ്‌നാട് തിരുച്ചി സ്വദേശി പെരിയസ്വാമിയാണ് മരിച്ചത്. സന്നിധാനത്ത് ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പുതുക്കടയിൽ വാഹനം പിടിച്ചിട്ടപ്പോൾ ഭക്ഷണം കഴിക്കാൻ  ഇദ്ദേഹം പുറത്തേക്കിറങ്ങി.

എന്നാൽ പെരിയസ്വാമി തിരികെ കയറുന്നതിന് മുമ്പ് ബസ് മുന്നോട്ട് നീങ്ങി. തുടർന്ന് ബസിനെ പിന്തുടർന്ന് റോഡിലൂടെ ഓടുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button