തിരുവനന്തപുരം: തിരുവനന്തപുരത്തു മലബാര്‍ ഭാഗത്തേക്ക് പോകുന്ന മംഗലാപുരം എക്‌സ്‌പ്രസ് കൊച്ചുവേളിയില്‍ റെയിൽവേയിൽ നിന്നാക്കാന്‍ നീക്കം. ജനുവരിയില്‍ തത്കാലത്തേക്കെന്നു പറഞ്ഞ് സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് കൊച്ചുവേളിയിലേക്കു മാറ്റിയ മംഗലാപുരം എക്‌സ്‌പ്രസ് രണ്ടര മാസത്തോളമായിട്ടും തിരികെ കൊണ്ടുവന്നിട്ടില്ല. ഇപ്പോഴത്തെ അറിയിപ്പനുസരിച്ച് മാറ്റം ജൂണ്‍ ഒന്നു വരെയാണ്.
ഇത് പിന്നീട് സ്ഥിരമാക്കാനാണ് റെയിൽവേയുടെ തീരുമാനമെന്നാണ് സൂചന. മംഗലാപുരം എക്‌സ്‌പ്രസിലെ യാത്രക്കാരില്‍ അധികവും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ആര്‍.സി.സിയിലും ശ്രീചിത്രയിലും എത്തുന്ന രോഗികളാണ്. രാത്രി ഏഴിനുള്ള മലബാര്‍ എക്‌സ്‌പ്രസ് കഴിഞ്ഞാല്‍ തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്, കണ്ണൂര്‍ ഭാഗത്തേക്ക് എട്ടരയുടെ മംഗലാപുരം എക്സ്‌പ്രസാണുള്ളത്. ഇത് കൊച്ചുവേളിയിലേക്കു മാറ്റിയതോടെ തിരുവനന്തപുരത്തു നിന്ന് പോകാന്‍ പുലര്‍ച്ചെ 3.35 വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്.
മംഗലാപുരം എക്‌സ്‌പ്രസിന് പേട്ടയില്‍ സ്റ്റോപ്പ് അനുവദിച്ചതുതന്നെ ആര്‍.സി.സിയിലെ രോഗികളെ ഉദ്ദേശിച്ചാണ്. മെഡിക്കല്‍ കോളേജ്, ശ്രീചിത്ര, ആര്‍.സി.സി എന്നിവിടങ്ങളില്‍ നിന്ന് പേട്ടയിലെത്തി ട്രെയിന്‍ പിടിക്കാനാണ് എളുപ്പം. വണ്ടി കൊച്ചുവേളിയിലേക്കു മാറ്റിയതോടെ ഈ രോഗികളുടെ മടക്കയാത്ര കഷ്‌ടത്തിലായി.
Post Your Comments