Latest NewsIndia

ചൈനീസ് അതിര്‍ത്തിയില്‍ ദീര്‍ഘദൂര സൈനിക നിരീക്ഷണ ഉപകരങ്ങള്‍ ഒരുക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: ചൈനീസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ നിരീക്ഷണ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ. ഇതിനായി 25 ദീര്‍ഘദൂര സൈനിക നിരീക്ഷണ ഉപകരങ്ങള്‍ (ലോംഗ് റേഞ്ച് റെക്കനൈസന്‍സ് ആന്‍ഡ് ഒബ്സര്‍വേഷന്‍ സിസ്റ്റംസ്- ലൊറോസ്)പുതുതായി അതിര്‍ത്തിയില്‍ എത്തിക്കാനൊരുങ്ങുകയാണ് രാജ്യം. ജമ്മു കശ്മീര്‍ മുതല്‍ അരുണാചല്‍പ്രദേശ് വരെയുള്ള 3488 കിലോമീറ്റര്‍ ചൈനീസ് അതിര്‍ത്തിയിലാണ് പുതിയ സംവിധാനം ഒരുക്കുക.

ചൈനീസ് അതിര്‍ത്തിയില്‍ സുരക്ഷയൊരുക്കുന്ന ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിനാണ് നൂതന ഉപകരണങ്ങള്‍ കൈമാറുക. തുടര്‍ന്ന് അ
അതിര്‍ത്തിയിലെ വിവിധ ഔട്ട്പോസ്റ്റുകളില്‍ ഇവ സ്ഥാപിക്കും. പുതിയ സംവിധാനത്തിലൂടെ അതിര്‍ത്തി മേഖലയിലെ തത്സമയ ദൃശ്യങ്ങള്‍ തത്സമയം പരിശോധിക്കാന്‍ കഴിയും.

നിലവില്‍ ഇന്ത്യക്ക് രണ്ടു ലൊറോസ് സംവിധാനങ്ങളാണ് നിലവില്‍ രാജ്യത്തിനുള്ളത്. രണ്ടു കോടി രൂപയില്‍ അധികമാണ് ഒരു ലൊറോസ് സംവിധാനത്തിന്  വില. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു ദിവസങ്ങള്‍ മുമ്പാണ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button