Latest NewsIndia

ഈ സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിരുന്നു, സാഗർ ശർമയെ ആരോ സ്വാധീനിച്ചതായി സംശയമുണ്ടെന്ന് ബന്ധുക്കൾ

ന്യൂഡൽഹി: പാർലമെന്റിൽ കഴിഞ്ഞ ദിവസം അതിക്രമം കാട്ടിയ ഉത്തർപ്രദേശ് സ്വദേശി സാഗർ ശർമ കേന്ദ്രസർക്കാർ നടപ്പാക്കുന്ന നല്ല പ്രവർത്തനങ്ങളിൽ ഏറെ സന്തുഷ്ടനായിരുന്നെന്ന് ബന്ധുക്കൾ. സാ​ഗറിന്റെ അമ്മാവൻ പ്രദീപ് ശർമ്മ ‘ദി പ്രിന്റി’നോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ സർക്കാർ നടപ്പാക്കുന്ന നല്ല പ്രവർത്തനങ്ങളിൽ ഏറെ സന്തുഷ്ടനായിരുന്നെന്നും ഈ സർക്കാരിന് വോട്ട് ചെയ്യുമെന്നും പറയാറുണ്ടായിരുന്നു​വെന്ന് അമ്മാവൻ പറയുന്നു. പിന്നെ എന്തുകൊണ്ടാണ് സാ​ഗർ ഇത്തരമൊരു പ്രവർത്തിയിൽ ഏർപ്പെട്ടതെന്ന് തനിക്കറിയില്ലെന്നും പ്രദീപ് ശർമ്മ പറയുന്നു. തന്റെ അനന്തരവനെ ആരോ സ്വാധീനിച്ചതായാണ് ഇദ്ദേഹത്തിന്റെ സംശയം.

“അവന് ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നെങ്കിൽ, ലോക്കൽ പോലീസ് സ്റ്റേഷനിൽ എന്തെങ്കിലും ക്രിമിനൽ റെക്കോർഡ് ഉണ്ടാകണമായിരുന്നു. ആരോ അവനെ സ്വാധീനിച്ചതാവാനാണ് സാധ്യത. വർഷങ്ങളായി ലഖ്‌നൗവിലാണ് താമസിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ അവനെതിരെ ഒരു കേസും ഇതുവരെ ഇല്ല’’ -അദ്ദേഹം പറഞ്ഞു.

അതേസമയം, താൻ ദേശഭക്തനാണെന്നും ഉപദ്രവിക്കരുതെന്നും ലോക്സഭയിൽ എം.പിമാർക്കിടയിലേക്ക് ചാടിക്കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനിടെ സാഗർ ശർമ വിളിച്ച് പറയുന്നുണ്ടായിരുന്നു. അ​ടി​ച്ചും തൊ​ഴി​ച്ചും എം.​പി​മാ​ർ ബ​ലം പ്ര​യോ​ഗി​ച്ച് കീ​ഴ്പ്പെ​ടു​ത്തു​മ്പോ​ഴാണ് സാഗർ ഇങ്ങനെ വിളിച്ചുപറഞ്ഞത്. ഇ​തെ​ന്ത് ദേ​ശ​ഭ​ക്തി​യാ​ണെ​ന്ന് ചോ​ദി​ച്ച് ചു​റ്റു​മു​ള്ള എം.​പി​മാ​ർ വീ​ണ്ടു​മി​ടി​ച്ചു.

തു​ട​ർ​ന്ന് സാ​ഗ​റി​നെ ര​ണ്ടാ​മ​ത് പി​റ​കി​ൽ​നി​ന്ന് പി​ടി​ച്ച മ​നോ​ര​ഞ്ജ​ന് അ​ടു​ത്തേ​ക്ക് കൊ​ണ്ടു​പോ​യി ഇ​രു​വ​രെ​യും ഒ​രു​മി​ച്ച് കൈ​കാ​ര്യം ചെ​യ്താ​ണ് എം.​പി​മാ​ർ സു​ര​ക്ഷാ സൈ​നി​ക​ർ​ക്ക് കൈ​മാ​റി​യ​ത്. പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം വ​ക​വെ​ച്ചു​ത​ര​ണ​മെ​ന്ന് മ​നോ​ര​ഞ്ജ​ൻ പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button