KeralaLatest News

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ തീരുമാനം : 13 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ ഇവര്‍

മൂന്ന് സീറ്റുകളില്‍ അനിശ്ചിതത്വം

തിരുവനന്തപുരം : തര്‍ക്കങ്ങള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. എന്നാല്‍ വയനാട് ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകള്‍ അനിശ്ചിതത്വത്തിലാണ് .

ഇന്ന് ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതിയിലും സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് രൂക്ഷമായ തര്‍ക്കള്‍ ഉണ്ടായി. ആദ്യം ആറ് മണിക്ക് തിരഞ്ഞെടുപ്പ് സമിതിയോഗത്തിന് ശേഷം 6:30 ന് പട്ടിക പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് യോഗം തുടരുകയായിരുന്നു.

സിറ്റിംഗ് എംപിമാരായ ശശി തരൂര്‍, ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, കെ വി തോമസ് എന്നിവര്‍ മത്സരരംഗത്തുണ്ട്. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുമെന്നാണ് അവസാനംവരെയുള്ള വാര്‍ത്തകളെങ്കിലും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ പട്ടികയില്‍ ഉള്‍പ്പെട്ടില്ല.

പട്ടിക ഇങ്ങനെ

തിരുവനന്തപുരം: ശശി തരൂര്‍

പത്തനംതിട്ട: ആന്റോ ആന്റണി

മാവേലിക്കര: കൊടിക്കുന്നില്‍ സുരേഷ്

എറണാകുളം: കെവി തോമസ്

ഇടുക്കി: ഡീന്‍ കുര്യാക്കോസ്

ചാലക്കുടി: ബെന്നി ബെഹനാന്‍

തൃശൂര്‍: ടിഎന്‍ പ്രതാപന്‍

ആലത്തൂര്‍: രമ്യ ഹരിദാസ്

പാലക്കാട്: വികെ ശ്രീകണ്ഠന്‍

കോഴിക്കോട്: എംകെ രാഘവന്‍

വടകര: വിദ്യാ ബാലകൃഷ്ണന്‍

കണ്ണൂര്‍: കെ സുധാകരന്‍

കാസര്‍ഗോഡ്: ബി. സുബയ്യറായ്

shortlink

Related Articles

Post Your Comments

Related Articles


Back to top button