തിരുവനന്തപുരം: പിസി ജോര്‍ജിന്റെ ആരോപണത്തിനെതിരെ ശക്തമായി ആഞ്ഞടിച്ച് പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് . ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രശ്നങ്ങള്‍ക്കിടയില്‍ ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമയെ ഒളിവില്‍ താമസിപ്പിച്ചത് വീണാ ജോര്‍ജിന്റെ വീട്ടിലാണെന്ന് പിസി ജോര്‍ജ് ആരോപണമുന്നയിച്ചിരുന്നു.
ഇതിനെതിരെയാണ് വീണാ ജോര്‍ജ് രംഗത്ത് വന്നിരിക്കുന്നത്. പിസി ജോര്‍ജിന്റെ ആരോപണം പ്രതികരണമര്‍ഹിക്കുന്നില്ലെന്നും നിരപരാധികളുടെ മേല്‍ ഇത്തരത്തിലുള്ള അപവാദ പ്രചാരണം നടത്തിയാല്‍ തലമുറകളോളം വിട്ടുമാറാത്ത ശാപം കിട്ടുമെന്നും,അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഇക്കാര്യം അദ്ദേഹത്തെ പറഞ്ഞ് മനസിലാക്കി കൊടുക്കേണ്ടതാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.
Post Your Comments