പാലക്കാട്: ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടിക വിവാദത്തില്‍ ആയതോടെ ആര്‍എസ്എസ് നേതൃത്വം ഇടപെടുന്നു.പാര്‍ട്ടി, ആര്‍എസ്എസ് സംയുക്ത സംഘം അടുത്ത ദിവസം പട്ടിക പരിശോധിക്കുമെന്നാണു സൂചന. സാധ്യതാപട്ടിക വിലയിരുത്തി പാര്‍ട്ടി കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്ന വ്യവസ്ഥയ്ക്കു വിരുദ്ധമായി പട്ടികയിലെ ഒന്നാംപേരുകാര്‍ക്കു അനൗപചാരിക പ്രചാരണം നടത്താന്‍ അനുമതി നല്‍കിയ തീരുമാനം തര്‍ക്കത്തിലേക്ക് നീങ്ങുകയായിരുന്നു.
18 നു നടക്കുന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനുശേഷം അന്നോ തൊട്ടടുത്ത ദിവസമോ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണു സാധ്യത. ഇതിനു മുന്നോടിയായി 16ന് സംസ്ഥാന നേതാക്കളുമായി ദേശീയ നേതൃത്വം ചര്‍ച്ച നടത്തുംഇപ്പോഴത്തെ നടപടി, പാര്‍ട്ടി ഭരണഘടനയുടെ ലംഘനമാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. ചിലര്‍ക്കു താല്‍പര്യമുള്ളവരെ പ്രധാന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കമാണ് ഒന്നാംപേരുകാര്‍ക്കുള്ള അനുമതിയെന്നും ഇത്തരം നടപടികള്‍ പാര്‍ട്ടിമുന്നേറ്റത്തെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള ആശങ്ക പരാതിയിലുണ്ട്.
Post Your Comments