Latest NewsIndia

പബ്ജി കളിച്ചു; അറസ്റ്റിലായത് നിരവധിപേര്‍

നിരോധം വകവെക്കാതെ ഓണ്‍ലൈന്‍ ഗെയിമായ പബ്ജി കളിച്ചതിന് ഗുജറാത്തിലെ രാജ്കോട്ടില്‍ പത്ത് പേര്‍ അറസ്റ്റില്‍. മാര്‍ച്ച് ആദ്യത്തില്‍ ഇവിടെ പബ്ജി നിരോധിച്ചിരുന്നു. അറസ്റ്റിലായവരില്‍ ആറ് പേര്‍ കോളേജ് വിദ്യാര്‍ത്ഥികളാണ്. രാജ്‌കോട്ട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പാണ് പബ്ജി കളിച്ച യുവാക്കളെ അറസ്റ്റ് ചെയ്തത്.മാര്‍ച്ച് ആറിനാണ് രാജ്കോട്ടില്‍ പൊലീസ് പബ്ജി നിരോധിച്ചത്. നിരോധനത്തിന് ശേഷം ഇതുവരെ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

അതേസമയം അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കുമെന്നും ഉത്തരവ് പാലിക്കാത്തതിന് കോടതിയില്‍ വിചാരണ നേരിട്ടാല്‍ മതിയെന്നും പൊലീസ് കമ്മീഷണര്‍ മനോജ് അഗര്വാരള്‍ അറിയിച്ചു. രാജ്കോട്ടില്‍ ഗെയിമിന് നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെ വഡോദരയിലും ആനന്ദിലും പബ്ജി, മോമോ ഗെയിമുകള്‍ക്ക് അധികൃതര്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

 

മാര്‍ച്ച് ആറിനാണ് നഗരത്തില്‍ പബ്ജി കളിക്കുന്നത് നിരോധിച്ചുകൊണ്ട് പൊലീസ് കമ്മീഷണര്‍ മനോജ് അഗര്‍വാള്‍ ഉത്തരവിറക്കിയത്. പബ്ജി കളിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇത് ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യമാണ്. പബ്ജി കളിച്ചതിന്റെ പേരില്‍ നിരവധി ആളുകളെ പിടികൂടിയിട്ടുണ്ട്. പക്ഷെ അവരുടെയൊന്നും അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.

കേസ് കോടതിയില്‍ പോകും. അറിയിപ്പ് നല്‍കിയിട്ടും അത് അനുസരിക്കാതിരുന്നതിന്റെ പേരില്‍ വിചാരണയുണ്ടാകുമെന്നും രാജ്‌കോട്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ രോഹിത് റാവല്‍ പറഞ്ഞു. ഗുജറാത്തിലെ സൂറത്താണ് ആദ്യമായി പബ്ജി നിരോധിച്ച ന?ഗരം. പബ്ജിക്ക് അടിമകളാകുന്നത് കുട്ടികളാണെന്നും, അവരുടെ പഠനത്തെയും പരീക്ഷ തയ്യാറെടുപ്പിനെയും ഇത് ബാധിക്കുന്നുവെന്നാണ് ജില്ല ഭരണകൂടം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button