2019ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കാന്‍ സാധ്യത ആതിഥേയരായ ഇംഗ്ലണ്ടിനാണെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. കഴിഞ്ഞ രണ്ട് മൂന്ന് ലോകകപ്പുകളില്‍ ആതിഥേയര്‍ കപ്പുയര്‍ത്തിയത് ചൂണ്ടിക്കാണിച്ചായിരുന്നു സുനില്‍ ഗവാസ്‌കറിന്റെ പ്രസ്താവന.കഴിഞ്ഞ മൂന്ന് ലോകകപ്പുകളുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍, 2011ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ചാമ്പ്യന്മാരായത് ഇന്ത്യ, 2015ല്‍ ആസ്ട്രേലിയയില്‍ നടന്നു, അവര്‍ ജേതാക്കളായി അങ്ങനെ വന്നാല്‍ 2019ലെ ലോകകപ്പ് ഇംഗ്ലണ്ട് നേടും.
കാരണം മത്സരങ്ങള്‍ അവരുടെ നാട്ടിലാണ്, സാഹചര്യങ്ങളെ നല്ല രീതിയില്‍ അവര്‍ക്ക് ഉപയോഗപ്പെടുത്താനാവുമെന്നും ഗവാസ്‌കര്‍ പറയുന്നു.എന്നിരുന്നാലും ഇംഗ്ലണ്ട് ജയിക്കുമെന്ന് പറയുന്നില്ല, കിരീട സാധ്യത അവര്‍ക്കായിരിക്കുമെന്നാണ് മനസിലാക്കേണ്ടതെന്നും ഗവാസ്‌കര്‍ പറയുന്നു. മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ഇംഗ്ലണ്ടില്‍ ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നത്. ഇംഗ്ലണ്ടിലും വെയില്‍സിലുമായി 12 വേദികളിലാണ് ലോകകപ്പ് അരങ്ങേറുന്നത്.
Post Your Comments