Latest NewsGulf

വാർഷാകാവധി കുവൈറ്റിൽ 35 ദിവസമായി വർധിപ്പിക്കുമെന്ന തീരുമാനം; നടപടിയിൽ നിന്ന്സർക്കാർ പിൻമാറുന്നുവെന്ന് സൂചന

നടപടിയിൽ നിന്ന്സർക്കാർ പിൻമാറുന്നുവെന്ന് സൂചന

കുവൈത്ത്: വാർഷാകാവധി കുവൈറ്റിൽ 35 ദിവസമായി വർധിപ്പിക്കുമെന്ന തീരുമാനം; നടപടിയിൽ നിന്ന്സർക്കാർ പിൻമാറുന്നുവെന്ന് സൂചന
കുവൈത്തിൽ സ്വകാര്യ മേഖലയിലെ വാർഷികാവധി 35 ദിവസമായി വർധിപ്പിക്കണമെന്ന നിർദേശത്തിൽ നിന്ന് സർക്കാർ പിന്മാറുന്നതായി സൂചന. പാർലമെന്റ് അഗങ്ങൾഅവധി കൂട്ടരുതെന്നാവശ്യപ്പെട്ട് രംഗത്തുവന്ന സാഹചര്യത്തിലാണ് തീരുമാനം. ആസൂത്രണകാര്യ മന്ത്രി മറിയം അഖീൽ പാർലമെന്റിൽ ഇക്കാര്യം സൂചിപ്പിച്ചു.

ഇത്തരമൊരു നടപടിയിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയെകുറിച്ച് ആസൂത്രണ മന്ത്രി സംസാരിക്കുന്നതാണ് സംശയത്തിന് ഇടയാക്കുന്നത്. സർക്കാറിനോട്പാർലമെൻറിൻറ ആരോഗ്യ കാര്യ സമിതി മേധാവി ഹമൂദ് അൽ ഖുദൈർ എം.പി നിർദേശത്തെ പിന്തുണക്കണമെന്ന് അഭ്യർഥിച്ചു. സ്വകാര്യ മേഖലയിലേക്ക്കൂടുതൽ സ്വദേശികളെ ആകർഷിക്കാൻ നിർദേശം സഹായിക്കും. പാർലമെൻറ് അംഗീകരിച്ച നിർദേശത്തിൽനിന്ന് പിൻവാങ്ങുന്നത് അവരെ നിരാശരാകുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button