കുവൈത്തില്‍ മനുഷ്യാവകാശ സംരക്ഷണത്തിനായി ദേശീയാടിസ്ഥാനത്തില്‍ പ്രത്യേക ബ്യൂറോ സ്ഥാപിക്കാനുള്ള തീരുമാനം എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യം. പാര്‍ലിമെന്റില്‍ മനുഷ്യാവകാശ സമിതിയാണ് സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.നാലുവര്‍ഷം മുമ്പത്തെ തീരുമാനമാണ് ഇനിയും യാഥാര്‍ഥ്യമാകാത്തതെന്നും സമിതി കുറ്റപ്പെടുത്തി. 2015ല്‍ അംഗീകാരം നല്‍കിയിട്ടും ഇനിയും ബ്യൂറോ പ്രവര്‍ത്തനമാരംഭിക്കാത്തതില്‍ അംഗങ്ങള്‍ക്ക് അമര്‍ഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടര്‍ ബോര്‍ഡ് രൂപവത്കരിച്ചുവെങ്കിലും ആസ്ഥാന മന്ദിരവും ബജറ്റും ചട്ടങ്ങളും ഇനിയും ആയിട്ടില്ല.
പാര്‍ലമെന്റിലെ മനുഷ്യാവകാശ സമിതി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ നാഷനല്‍ ബ്യൂറോ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് വിഷയം ചര്‍ച്ചയായതായി സമിതി അധ്യക്ഷന്‍ ആദില്‍ അല്‍ ഡാംഹി എം.പി പറഞ്ഞു. മനുഷ്യാവകാശങ്ങള്‍ക്കും മാനവിക മൂല്യങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്ന രാജ്യത്തിന് അഭിമാനമാവുന്നതാണ് നിര്‍ദ്ദിഷ്ട മനുഷ്യാവകാശ ബ്യൂറോ. എന്നാല്‍ ഇത് കടലാസില്‍ മാത്രം കടലാസില്‍ മാത്രം ഒതുക്കിയിട്ടു കാര്യമില്ലെന്നും ബ്യൂറോ യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണമെന്നും ആദില്‍ അല്‍ ദംഹി ആവശ്യപ്പെട്ടു.
Post Your Comments