ഇടതുമുന്നണി ഉജ്ജ്വല വിജയം നേടുമെന്നതിന്റെ സൂചനയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ മത്സരത്തില്‍ നിന്നുള്ള പിന്മാറ്റമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വടകരയില്‍ പൊതു സ്ഥാനാര്‍ത്ഥി വരും എന്ന പേരില്‍ കോലീബി സഖ്യത്തിനാണ് യു.ഡി.എഫിന്റെ നീക്കം. രാഷ്ട്രീയ അക്രമങ്ങള്‍ ഇല്ലാതാക്കാന്‍ എല്ലാ പാര്‍ട്ടികളും സഹകരിക്കണമെന്നും ഇടതുമുന്നണി അതിന് മുന്‍കൈ എടുത്തിരിക്കുകയാണെന്നും കോടിയേരി വ്യക്തമാക്കി. നുണ പ്രചരണങ്ങള്‍ വടകരയില്‍ വില പോകില്ലെന്നും ജനങ്ങളുടെ കോടതിയില്‍ അനുകൂല വിധിയുണ്ടാകുമെന്നും സ്ഥാനാര്‍ഥി പി. ജയരാജന്‍ പറഞ്ഞു.
സീറ്റ് കിട്ടാത്തതില്‍ നേരത്തെ അതൃപ്തി പ്രകടിപ്പിച്ച എല്‍.ജെ.ഡി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനെ തെരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു.
പി.ജെ ജോസഫ് കേരള കോണ്‍ഗ്രസില്‍ നിന്നും പുറത്തുവന്നു മത്സരിക്കാന്‍ തയ്യാറാകണമെന്നും കോടിയേരി വടകരയില്‍ ആവശ്യപ്പെട്ടു. ഇടതുമുന്നണിയുടെ വടകര ലോക്‌സഭാ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. ഇടതുമുന്നണി വന്‍ നേട്ടമുണ്ടാക്കിയ 2004 ഇത്തവണയും ആവര്‍ത്തിക്കും.
Post Your Comments