പൂനെ: വഴക്കിട്ട ശേഷം സംസാരിക്കാനായി എത്തിയ ഭര്‍ത്താവിനെ ഭാര്യ അവഗണിച്ചു. പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു. തന്നെ അവഗണിച്ച് മൊബൈല്‍ ഫോണില്‍ സീരിയല്‍ കണ്ടുകൊണ്ടിരുന്ന ഭാര്യയെയാണ് യുവാവ് കുത്തിപരിക്കേല്‍പ്പിച്ചത്. സംഭവം നടന്നത് പൂനെയിലാണ്.
യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് ആസിഫ് സത്താര്‍ നയാബിനെ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടായിരുന്നു ആസിഫ് യുവതിയെ കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ; തിങ്കളാഴ്ച രാവിലെ ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. പിന്നീട് യുവതി പാല് വാങ്ങുന്നതിനായി ഒരു പാത്രവും നല്‍കി മകനെ കടയില്‍ പറഞ്ഞ് വിട്ടു. എന്നാല്‍ ഈ പാത്രം കുട്ടി കേടുവരുത്തിയതോടെ മകനെ യുവതി വഴക്ക് പറഞ്ഞു. തുടര്‍ന്ന്മകനെ ഭാര്യ വഴക്ക് പറയുന്നതും കേട്ട് വന്ന ഭര്‍ത്താവുമായി വഴക്കുണ്ടായി. അതിനുശേഷം ജോലിക്ക് പോയ ആസിഫ് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വീണ്ടും ഭാര്യയുമായി വഴക്കിട്ടു.
വഴക്കിനെ തുടര്‍ന്ന് പിണങ്ങിയിരുന്ന യുവതി ആസിഫ് വീട്ടിലെത്തിയപ്പോള്‍ കിടപ്പുമുറിയിലേക്ക് പോയി. പിന്നീട് ഇയാള്‍ യുവതിയോട് സംസാരിക്കാനായി കിടപ്പുമുറിയിലെത്തിയപ്പോള്‍ യുവതി മൊബൈലില്‍ സീരിയല്‍ കാണുകയായിരുന്നു. പാക്കിസ്ഥാനി ഡ്രാമ എന്ന പരിപാടി ആയിരുന്നു കണ്ടുകൊണ്ടിരുന്നത്. ഇതേ തുടര്‍ന്നാണ് തന്നെ അവഗണിക്കുകയാണെന്ന തോന്നലില്‍ ഭാര്യയെ ഇയാള്‍ കുത്തിയത്. സംഭവത്തില്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ നില ഗുരുതരമല്ല.
Post Your Comments