തെന്മല : തെന്‍മല ഡാം കവലയില്‍ അന്‍പതോളം പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. ഞായറാഴ്ച 11 മണിയോടെയാണ് തേനീച്ചയുടെ കൂത്തേറ്റത്. പാലത്തിന് അടിവശത്തുള്ള തേനീച്ചക്കൂടിന് വാഹനം പോയപ്പോള്‍ അപ്രതീക്ഷിതമായി ഇളക്കംതട്ടിയതാകാം തേനീച്ചകളുടെ ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. തെന്മല കെ.ഐ.പി. കോളനിയിലെ അറുമുഖത്തിനും ഒരു വഴിയാത്രക്കാരനുമാണ് ദാരുണമായി കുത്തേറ്റത്. വഴിയാത്രകാരനായ വയോധികന് അന്‍പതോളം കുത്തേറ്റിട്ടുണ്ട്. പ്രായാധിക്യത്താല്‍ ഓടാന്‍ കഴിയാത്തതിനാലാണ് ഇത്രയധികം കുത്തേറ്റത്. ഇരുവരും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
തേനീച്ചയുടെ ആക്രമണം രണ്ടുമണിക്കൂറോളം നീണ്ടുനിന്നു. കുത്തേറ്റ് അവശനിലയിലായ വഴിയാത്രകാരനായ വയോധികന്റെ അടുത്തേക്ക് മണിക്കൂറോളം ആര്‍ക്കും അടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഡാം നിവാസിയായ കണ്ണനെന്ന യുവാവ് സാഹസികമായി ചാക്കുകള്‍ അദ്ദേഹത്തിന്റെ പുറത്തിട്ട് പിന്നീടുള്ള തേനീച്ചയുടെ ആക്രമണം തടയുകയായിരുന്നു.
എന്നാല്‍ വയോധികനെ തെന്മല കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചപ്പോള്‍ ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാരില്ലാത്തത് വാക്കുതര്‍ക്കത്തിന് വഴിയൊരുക്കി. തുടര്‍ന്ന് നാട്ടുകാരും ജനപ്രതിനിധികളും ഇടപെട്ട് കുടുംബാരോഗ്യകേന്ദ്രം ആംബുലന്‍സില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.</p>
Post Your Comments