പാറ്റ്ന: വിവാഹ ദിനത്തില്‍ മദ്യപിച്ചെത്തിയ വരനെ വേണ്ടെന്ന് വെച്ച് ബീഹാര്‍ സ്വദേശിനി. പാട്നയിലാണ് സംഭവം. വരന് നന്നായി മദ്യപിച്ചാണ് പന്തലിലെത്തിയതെന്ന് മനസിലായ കുമാരി എന്ന യുവതി പന്തലിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. പന്തലിൽ നിൽക്കാൻ പോലും കഴിയാതിരുന്ന അവസ്ഥയിൽ വരൻ മദ്യപിച്ചിരുന്നതായും അതിനാലാണ് വിവാഹം വേണ്ടെന്ന് വെച്ചതെന്നും പെണ്‍കുട്ടിയുടെ പിതാവ് ത്രിഭുവന്‍ ഷാ പറഞ്ഞു. പെൺകുട്ടിയെ തിരികെ പന്തലിൽ എത്തിക്കുന്നതിനായി ഇരു കൂട്ടരുടെയും ബന്ധുക്കൾ ശ്രമിച്ചെങ്കിലും പാഴായി പോകുകയായിരുന്നു. അതേസമയം, സ്ത്രീധനമായി നല്കിയ സ്വര്‍ണവും പണവും തിരികെ ഏല്പിച്ചതിനു ശേഷമാണ് ബന്ധുക്കള്‍ വരനെ പോകാന്‍ അനുവദിച്ചത്.
Post Your Comments