ഡമാസ്‌കസ് : ഐ.എസ് കേന്ദ്രങ്ങള്‍ പിടിച്ചടക്കി ഒഴിപ്പിക്കുന്നുവെന്ന പേരില്‍ സിറിയയില്‍ നിര്‍ബന്ധിത നാടുകടത്തലെന്ന് റിപ്പോര്‍ട്ട്. ഇതോടെ സിറിയയില്‍ നിന്നുള്ള നിര്‍ബന്ധിത നാടുകടത്തലിനെതിരെ പ്രതിഷേധം ശക്തമായി. അന്താരാഷ്ട്ര സമൂഹം വിഷയത്തില്‍ ഇടപെടണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരായ നിരവധി അഭിഭാഷകര്‍ പരാതി നല്‍കി.
ആഭ്യന്തരയുദ്ധത്തിന്റെ മറവില്‍ നിരവധി പേരാണ് സിറിയയില്‍ നിന്ന് നിര്‍ബന്ധിത നാടുകടത്തിലിന് വിധേയമാകുന്നത്. ഇതിനെതിരെ നിരവധി മനുഷ്യവാകാശ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്ത് വരുന്നത്. അന്താരാഷ്ട്ര സമൂഹം വിഷയത്തില്‍ ഇടപെടണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. നിരവധി അഭിഭാഷകര്‍ നടപടിക്കെതിരെ ഐ.സി.സിയില്‍ പരാതി നല്‍കി. ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം നടത്തണമെന്നാണ് ആവശ്യം
Post Your Comments