Latest NewsBahrainGulf

സ്വകാര്യ ആരോഗ്യ സേവന സ്ഥാപനങ്ങളില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന; ബില്ലിന് അനുമതി നല്‍കി ബഹറൈന്‍

ബഹ്‌റൈനില്‍ സ്വകാര്യ ആരോഗ്യ സേവന സ്ഥാപനങ്ങളിലെ തൊഴില്‍ തസ്തികകളില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനുള്ള ബില്ലിന് രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ അംഗീകാരം നല്‍കി. തീരുമാനത്ത ബഹ്‌റൈന്‍ ലേബര്‍ യൂണിയന്‍സ് ഫെഡറേഷന്‍ സ്വാഗതം ചെയ്തു.ഡോക്ടര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, നഴ്‌സുമാര്‍ തുടങ്ങിയവരില്‍ അര്‍ഹരായ സ്വദേശികളുണ്ടെങ്കില്‍ അവര്‍ക്കായിരിക്കും ഇനി മുതല്‍ കൂടുതല്‍ പരിഗണന ലഭിക്കുക. നിലവില്‍ ഈ തസ്തികകളില്‍ വിദേശികളുണ്ടെങ്കില്‍ അവരുടെ കരാറിന്റെ കാലാവധി കഴിയുന്ന മുറക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിനാണ് തീരുമാനം.മറ്റ് മേഖലകളിലും സ്വദേശിവല്‍ക്കരണം വേഗത്തിലാക്കണമെന്ന് ബഹ്‌റൈന്‍ ലേബര്‍ യൂണിയന്‍സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

സ്വദേശികള്‍ക്ക് രാജ്യത്തെ തൊഴില്‍ മേഖലകളില്‍ മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ സേവന സ്ഥാപനങ്ങളില്‍ സ്വദേശി വല്‍ക്കരണ പ്രക്രിയക്ക് വേഗം പകരുന്ന ബില്ലിന് അംഗീകാരം നല്‍കിയത്. ഇതിന് പുറമെ ചികില്‍സാ മേഖലയില്‍ കഴിവുള്ളവരായ സ്വദേശികളെ വളര്‍ത്തിക്കൊണ്ടുവരാനും പദ്ധതിയുണ്ട്. ബില്ലിന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അംഗീകാരം നല്‍കിയതിനെ തൊഴിലാളി യൂണിയനടക്കമുള്ളവര്‍ സ്വാഗതം ചെയ്തു. അര്‍ഹരായ സ്വദേശി തൊഴിലന്വേഷകര്‍ക്ക് പ്രഥമ പരിഗണന എല്ലാ മേഖലകളിലും വേണ്ടതുണ്ട്. യുവാക്കളായ തൊഴിലന്വേഷകര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ആവശ്യമായ പരിശീലനം നല്‍കി അര്‍ഹമായ ജോലി നല്‍കുന്നതിനും തൊഴില്‍ മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെയും യൂണിയന്‍ സ്വാഗതം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button