കുവൈറ്റ് സിറ്റി : കുവൈറ്റില്‍ 2000 നഴ്സുമാരുടെ ഒഴിവ് . രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് 2,000 നഴ്സുമാരെ നിയമിക്കുന്നതിന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസില്‍ അല്‍ സബാഹിന്റെ അനുമതി കാത്തിരിക്കുകയാണെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം അറിയിച്ചു. സിവില്‍ സര്‍വീസ് കമ്മിഷന്റെ നിബന്ധനകള്‍ക്ക് വിധേയമായാകും നിയമനം. നിയമനവുമായി ബന്ധപ്പെട്ട സമിതി പ്രാദേശിക കരാര്‍ കമ്പനികളുമായി ബന്ധപ്പെടും. തുടര്‍ന്ന് വിദേശത്തെ അംഗീകൃത ഏജന്സികളിലൂടെയാകും നിയമനമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യത്തെ ജനസംഖ്യയില്‍ 10 ശതമാനത്തിന് ശ്രവണ വൈകല്യമുണ്ടെന്ന് ശ്രവണ-സംസാര വൈകല്യമുള്ളവരെ ചികിത്സിക്കുന്നതിനായുള്ള ഷെയ്ഖ് സാലെം അല്‍ അലി സെന്ററിലെ ശ്രവണ ചികിത്സാ വിഭാഗം മേധാവി ഡോ.തമീം അല്‍ അലി പറഞ്ഞു. ശ്രവണവൈകല്യങ്ങള്‍ സംബന്ധിച്ച ബോധവല്‍ക്കരണം ആവശ്യമാണ്. ഷെയ്ഖ് സാലെം അല്‍ അലി സെന്ററില്‍ പ്രതിവര്‍ഷം 30,000 പേരെങ്കിലും ചികിത്സ തേടി എത്തുന്നുണ്ട്. നൂതന സംവിധാനങ്ങളോടെ മധ്യപൂര്‍വ ദേശത്ത് ശ്രവണവൈകല്യം ചികിത്സിക്കുന്നതിനുള്ള പ്രധാന കേന്ദ്രമാണ് അതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments