കുവൈറ്റ്: കുവൈറ്റിൽ വീട്ടമ്മമാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍. കുടുംബ വിസ, ഭര്‍ത്താവിന് 600 ദീനാറിന് മേല്‍ ശമ്ബളമുണ്ടായിരിക്കുക, കുട്ടികള്‍ ഉണ്ടായിരിക്കുക, ഭര്‍ത്താവിന്റെ ജോലി ഉപദേശകര്‍, വിദഗ്ധര്‍, ഡോക്ടര്‍, ജനറല്‍ മാനേജര്‍, ഫാര്‍മസിസ്റ്റ്, സര്‍വകലാശാല അംഗം എന്നിവയിലൊന്ന് ആയിരിക്കുക തുടങ്ങിയവയാണ് നിബന്ധനകള്‍. നിരത്തുകളിലെ വാഹനപ്പെരുപ്പം കുറച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഇത്തരത്തിലൊരു തീരുമാനം.
Post Your Comments