ഗാസിയാബാദ്: തട്ടികൊണ്ടുപോകല്‍, ബലാത്സംഗം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായ കക്ഷിയെ അറസ്റ്റ് വാറണ്ടില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ വൃക്ഷത്തെകള്‍ നട്ട് പിടിപ്പിക്കണമെന്ന് ഗാസിയാബാദ് കോടതി. അഞ്ച് വൃക്ഷത്തൈകള്‍ നട്ടാല്‍ കേസിലെ അറസ്റ്റ് റദ്ദാക്കാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ലോണി സ്വദേശിയായ രാജു എന്ന കല്ലുവിനോടാണ് കോടതി വ്യത്യസ്തമായ നിബന്ധന നല്‍കിയിരിക്കുന്നത്.
നാലുവര്‍ഷം മുമ്ബ് വിചാരണ തുടങ്ങിയ കേസില്‍ കഴിഞ്ഞ ആറുമാസമായി ലോണി സ്വദേശിയായ രാജു വിചാരണയ്ക്ക് ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന് രാജുവിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രാജു കോടതിയെ സമീപിച്ചു. ഇതോടെയാണ് അറസ്റ്റ് വാറണ്ട് റദ്ദാക്കണമെങ്കില്‍ വൃക്ഷത്തൈകള്‍ നടാന്‍ ഇയാളോട് കോടതി നിര്‍ദ്ദേശിച്ചത്.
രാജു തൈകള്‍ നട്ടുവെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ അഭിഭാഷകനേയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൈകള്‍ നട്ട ശേഷം കോടതിയില്‍ ഹാജരാകാതിരുന്നതിന് സത്യവാങ് മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments