ആവശ്യമായ സാധനങ്ങൾ
അരിപൊടി(വറുത്തത് ) – 2 കപ്പ്
ശര്‍ക്കര (ചീകിയത്) – ഒന്നര കപ്പ്
ഞാലിപൂവന്‍ പഴം – 3 – 4 എണ്ണം
തേങ്ങ ചിരവിയത് – അര കപ്പ്
വയണയില – ആവശ്യത്തിന്
ഏലക്ക പൊടിച്ചത് – 1 ടി സ്പൂണ്‍
ജീരകം പൊടി – അര ടി സ്പൂണ്‍
ഓലക്കാല്‍ – ഇല കുമ്പിള്‍ കുത്താന്‍ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
ശര്‍ക്കര കുറച്ചു വെള്ളം ഒഴിച്ച് ചെറുതായി ചൂടാക്കി ശര്‍ക്കര അലിയിച്ചെടുക്കുക (തിളക്കേണ്ട ആവശ്യമില്ല) ഇതു നല്ലത് പോലെ അരിച്ചെടുക്കുക .അപ്പോള്‍ അതിലുള്ള കല്ല് നീങ്ങി കിട്ടും. അരിപൊടി ചെറുതായി ചൂടാക്കി എടുക്കുക .
ഒരു ബൌളില്‍ അരിപൊടി ,ജീരകം പൊടി ,ഏലക്ക പൊടി,തേങ്ങ ചിരവിയത്,പഴം , ശര്‍ക്കര പാനി എല്ലാം കൂടി ചേര്‍ത്ത് ഇലയില്‍ വെക്കാന്‍ പരുവത്തില്‍ കുഴക്കുക .(ചപ്പാത്തി മാവിനെക്കള്‍ അല്പം കൂടി അയവായി )
ഒരു ഇഡലി പാത്രത്തില്‍ വെള്ളം ചൂടാവാന്‍ വെക്കുക .കുഴച്ചു വെച്ചിരിക്കുന്ന മാവില്‍ നിന്നും ചെറിയ ഉരുളകള്‍ ഉണ്ടാക്കി ഇത് വയണയില കുമ്പിള്‍ രൂപത്തിലാക്കി അതില്‍ നിറച്ചു ഈര്‍ക്കിലി കൊണ്ട് കുത്തി എടുക്കുക .ഇങ്ങനെ 20 – 25 കുമ്പിള്‍ ഉണ്ടാക്കാന്‍ പറ്റും .ഇത് ഇഡലി പാത്രത്തിന്‍റെ തട്ടില്‍ വെച്ച് ആവിയില്‍ അര മണിക്കൂര്‍ പുഴുങ്ങുക. നമ്മുടെ സ്വാദിഷ്ടമായ കുമ്പിളപ്പം തയാര്‍.
Post Your Comments